മണിപ്പൂരിൽ സംഘര്‍ഷം തുടരുന്നു; പ്രതിഷേധക്കാർ പൊലീസ് ജീപ്പിന് തീയിട്ടു
രണ്ട് മെയ്തെയ് വിദ്യാർഥികൾ കൊല്ലപ്പെട്ട സംഭവത്തിൽ സി.ബി.ഐ അന്വേഷണം ആരംഭിച്ചു
സ്‌കൂൾ വിദ്യാർഥികൾ മൊറാങ്കോമിൽ പ്രതിഷേധിക്കുന്നു
ഇംഫാല്‍: മണിപ്പൂരിൽ സംഘര്‍ഷം തുടരുന്നു. പ്രതിഷേധക്കാർ പൊലീസ് വാഹനം ആക്രമിച്ച് ആയുധം കവർന്ന ശേഷം ജീപ്പിന് തീയിട്ടു. രണ്ട് മെയ്തെയ് വിദ്യാർഥികൾ കൊല്ലപ്പെട്ട സംഭവത്തിൽ സി.ബി.ഐ അന്വേഷണം ആരംഭിച്ചു.
രണ്ട് മെയ്തെയ് വിദ്യാർഥികൾ കൊല്ലപ്പെട്ടത് സ്ഥിരീകരിച്ചതിന് പിന്നാലെ വീണ്ടും ആളിക്കത്തുകയാണ് മണിപ്പൂർ. തൗബാലിലെ ബി.ജെ.പി മണ്ഡലം കമ്മിറ്റി ഓഫീസ് തീയിട്ടതിനു ശേഷമാണ്. പൊലീസ് വാഹനത്തിൽ നിന്ന് ആയുധങ്ങൾ കവരുകയും ജീപ്പ് കത്തിക്കുകയും ചെയ്തത്. സംഘർഷം തുടർന്നാൽ കർശന നടപടി സ്വീകരിക്കുമെന്ന് സർക്കാർ അറിയിച്ചു.മുഖ്യമന്ത്രി ബീരേൻ സിംഗിന്‍റെ വീട്ടിലേക്ക് നടന്ന പ്രതിഷേധം ആക്രമാസക്തമായി, പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. നഗരത്തിൽ പ്രധാനയിടങ്ങളിൽ എല്ലാം പൊലീസ് സന്നാഹമാണ്. സംഘർഷ സാഹചര്യം കണക്കിലെടുത്ത് ഇംഫാലിൽ വീണ്ടും കർഫ്യൂ പ്രഖ്യാപിച്ചു. സംസ്ഥാനത്തെ പത്തൊമ്പത് പൊലീസ് സ്റ്റേഷനുകൾ ഒഴികെയുള്ള സ്ഥലങ്ങളെ പ്രശ്ന ബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചു. ഇതിൽ ഭൂരിഭാഗവും മലയോര പ്രദേശങ്ങളാണ്.
ഇംഫാലിൽ എത്തിയ സി.ബി.ഐ സംഘം കൊല്ലപ്പെട്ട വിദ്യാർഥികളുടെ കുടുംബങ്ങളിൽ നിന്ന് മൊഴിയെടുത്തു. അന്വേഷണത്തിന് പൂർണ പിന്തുണ നൽകുന്നുവെന്നും കുറ്റക്കാരെ ഉടൻ കണ്ടെത്തുമെന്നും മുഖ്യമന്ത്രി ബീരേൻ സിംഗ് അറിയിച്ചു.
Adjust Story Font
16