പൂനൈ പോര്‍ഷെ അപകടം; 17കാരന്‍റെ കുടുംബത്തിന് അധോലോക കുറ്റവാളി ഛോട്ടാ രാജനുമായി ബന്ധമുണ്ടെന്ന് റിപ്പോര്‍ട്ട്
ഗുണ്ടാസംഘത്തിന് പണം നല്‍കിയെന്നാരോപണമുള്ള ഷൂട്ടൗട്ട് കേസില്‍ എസ്.കെ അഗര്‍വാള്‍ വിചാരണ നേരിടുകയാണ്
പൂനെ: പൂനെയിലെ ആഡംബര കാറപകടത്തിലെ പ്രതിയായ 17കാരന്‍റെ കുടുംബത്തിന് അധോലോക കുറ്റവാളി ഛോട്ടാ രാജനുമായി ബന്ധമുണ്ടെന്ന് ആരോപണം. പ്രതിയുടെ മുത്തച്ഛന്‍ സുരേന്ദ്ര കുമാര്‍ അഗര്‍വാളിന് ഛോട്ടാ രാജനുമായി പണമിടപാട് നടത്തിയിരുന്നുവെന്ന് സി.ബി.ഐ സംഘം വ്യക്തമാക്കിയതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഗുണ്ടാസംഘത്തിന് പണം നല്‍കിയെന്നാരോപണമുള്ള ഷൂട്ടൗട്ട് കേസില്‍ എസ്.കെ അഗര്‍വാള്‍ വിചാരണ നേരിടുകയാണ്. സി.ബി.ഐ യിലെ വൃത്തങ്ങൾ പറയുന്നതനുസരിച്ച്, ഛോട്ടാ രാജൻ്റെ ക്രിമിനൽ ശൃംഖലയുമായി സഹകരിച്ചുവെന്ന് ആരോപിക്കപ്പെടുന്ന സഹോദരൻ ആർകെ അഗർവാളുമായുള്ള സ്വത്ത് തർക്കവുമായി ബന്ധപ്പെട്ട കേസിൽ എസ്.കെ അഗർവാൾ ഉൾപ്പെട്ടിട്ടുണ്ട്.സംഭവത്തിൽ ആർകെ അഗർവാളിൻ്റെ സുഹൃത്തായ അജയ് ഭോസ്‍ലയെ വധിക്കാൻ ശ്രമിച്ചതായും ഭോസ്‍ലെയുടെ ഡ്രൈവർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. സ്വത്ത് തർക്കം ഒത്തുതീർപ്പാക്കുന്നതിനായി ഛോട്ടാ രാജൻ്റെ സഹായിയായ വിജയ് പുരുഷോത്തം സാൽവി എന്ന വിജയ് തമ്പട്ടിനെ കാണാൻ എസ്‌കെ അഗർവാൾ ബാങ്കോക്കിലേക്ക് പോയെന്നാണ് മറ്റൊരു ആരോപണം.
കുറ്റപത്രം സമർപ്പിക്കുന്നതുവരെ എസ്.കെ അഗർവാളിനെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും സാധാരണ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.ക്രിമിനൽ ഗൂഢാലോചന, വധശ്രമം, ആയുധ നിയമ ലംഘനം തുടങ്ങി വിവിധ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. നിലവില്‍ ജാമ്യത്തില്‍ കഴിയുകയാണ് എസ്.കെ അഗര്‍വാള്‍.
അതേസമയം 17കാരന്‍റെ ജാമ്യം ബുധനാഴ്ച ജുവനൈൽ ജസ്റ്റിസ് ബോർഡ് റദ്ദാക്കിയിരുന്നു. പ്രായപൂർത്തിയാകാത്ത പ്രതിയെ കുട്ടികളുടെ നിരീക്ഷണ കേന്ദ്രത്തിലേക്ക് അയക്കണമെന്ന് ബോർഡ് അറിയിച്ചു. കുറ്റകൃത്യത്തിൻ്റെ അടിസ്ഥാനത്തിൽ പ്രോസിക്യൂഷൻ സമയത്ത് പ്രായപൂർത്തിയാകാത്ത പ്രതികളെ പ്രായപൂർത്തിയായവരായി കണക്കാക്കണമെന്ന് പൂനെ പൊലീസ് ആവശ്യപ്പെട്ടിരുന്നു. നെഹ്‌റു ഉദ്യോഗ് കേന്ദ്ര ഒബ്സർവേഷൻ ഹോമിലാണ് പ്രതി ഇപ്പോഴുള്ളത്. പ്രതിയുടെ പിതാവിനെ പൂനെയിലെ സെഷൻസ് കോടതി മെയ് 24 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.
പൂനെയിലെ കല്ല്യാണി നഗറില്‍ ഞായറാഴ്ച പുലര്‍ച്ചെയോടെയാണ് അപകടമുണ്ടായത്. മദ്യലഹരിയില്‍ അമിത വേഗത്തില്‍ കാറോടിച്ച 17കാരന്‍ ബൈക്ക് യാത്രികരെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തെറിച്ച് വീണ ഐടി പ്രൊഫഷണലുകളായ യുവാക്കള്‍ സംഭവ സ്ഥലത്ത് വച്ചുതന്നെ മരിച്ചു. മദ്യപ്രദേശ് സ്വദേശികളായ അനീഷ് അവാഡിയ, അശ്വിനി കോസ്റ്റ എന്നിവരാണ് മരിച്ചത്. യുവാക്കളെ ഇടിച്ചിട്ട കാര്‍ റോഡിലെ നടപ്പാതയില്‍ ഇടിച്ചാണ് നിന്നത്. സംഭവത്തിന് പിന്നാലെ 17കാരനെ നാട്ടൂകാര്‍ പിടികൂടിയാണ് പൊലീസില്‍ ഏല്‍പ്പിച്ചത്. ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കിയ 17കാരനെ മണിക്കൂറുകള്‍ക്ക് ശേഷം ജാമ്യത്തില്‍ വിട്ടയച്ചത് പ്രതിഷേധത്തിനിടയാക്കിയിരുന്നു
Adjust Story Font
16