Quantcast

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി രണ്ടു നാൾ;പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

ബി.എസ്.പിയെ കൂടെക്കൂട്ടിയുള്ള ശിരോമണി അകാലിദൾ സഖ്യം ദലിതു മേഖലകളിൽ സജീവ പ്രചാരണമാണ് നടത്തി വരുന്നത്

MediaOne Logo

Web Desk

  • Published:

    18 Feb 2022 1:20 AM GMT

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി രണ്ടു നാൾ;പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും
X

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി രണ്ടു നാൾ. പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. അവസാന ഘട്ടത്തിലും തികഞ്ഞ വിജയ പ്രതീക്ഷയിലാണ് രാഷ്ട്രീയ പാർട്ടികൾ. നഗരഗ്രാമ വ്യത്യാസമില്ലാതെ രെഞ്ഞെടുപ്പ് പ്രചാരണ രംഗം ചൂടുപിടിച്ചിട്ടുണ്ട് പഞ്ചാബിൽ.

നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ദിവസങ്ങളിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് നേതാക്കൾ രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയുമുൾപ്പെടെ ദേശീയ നേതാക്കൾ പഞ്ചാബിൽ വിവിധയിടങ്ങളിൽ റാലികൾ നയിച്ചു. ഇതിനു പുറമെ സംസ്ഥാനത്തുടനീളം ചെറുതും വലുതുമായ നിരവധി പ്രചാരണ പരിപാടികളാണ് നടന്നത്. കോൺഗ്രസും ആംആദ്മി പാർട്ടിയും ഡോർ ടു ഡോർ കാമ്പയിനുകളിലാണ് ശ്രദ്ധ ഊന്നിയത്. ബി.എസ്.പിയെ കൂടെക്കൂട്ടിയുള്ള ശിരോമണി അകാലിദൾ സഖ്യം ദലിതു മേഖലകളിൽ സജീവ പ്രചാരണമാണ് നടത്തി വരുന്നത്

ചിലയിടങ്ങളിലെങ്കിലും അവർ തികഞ്ഞ വിജയ പ്രതീക്ഷയിലുമാണ്. പ്രചാരണം അവസാനിക്കാനിരിക്കെ നേതാക്കൾ പരസ്പരം ആരോപണ പ്രത്യാരോപണങ്ങൾ നടത്താൻ തന്നെയാണ് സമയം ചെലവഴിച്ചത്. ആം ആദ്മി പാർട്ടി കൺവീനർ അരവിന്ദ് കെജരിവാൾ ഇന്നും പഞ്ചാബിൽ തുടരും. മുഖ്യമന്ത്രി ഛന്നി വിവിധ മണ്ഡലങ്ങളിൽ കോൺഗ്രസ് പ്രചാരണത്തിനായി എത്തും.

TAGS :

Next Story