Quantcast

പഞ്ചാബിൽ മുൻ മുഖ്യമന്ത്രിയടക്കം 184 പേരുടെ സുരക്ഷ പിൻവലിച്ചു

പഞ്ചാബിൽ 300 യൂനിറ്റ് വരെ സൗജന്യ വൈദ്യുതി നൽകുമെന്ന് ആം ആദ്മി പാർട്ടി സർക്കാർ ഏപ്രിൽ 16ന് പ്രഖ്യാപിച്ചിരുന്നു

MediaOne Logo

Web Desk

  • Published:

    23 April 2022 11:42 AM GMT

പഞ്ചാബിൽ മുൻ മുഖ്യമന്ത്രിയടക്കം 184 പേരുടെ സുരക്ഷ പിൻവലിച്ചു
X

പഞ്ചാബിൽ 184 പേരുടെ സുരക്ഷ സംസ്ഥാന സർക്കാർ പിൻവലിച്ചു. മുൻ മന്ത്രിമാർ, എംഎൽഎമാർ എന്നിവരുടെ സുരക്ഷയാണ് ആം ആദ്മി പാർട്ടി സർക്കാർ പിൻവലിച്ചത്. മുൻ മുഖ്യമന്ത്രി ചരൺജിത്ത് സിങ് ഛന്നി, ഗുരുദർശൻ ബ്രാർ, ഗുരുദർശൻ സിങ്, ഉദയ്ബിർ സിങ് എന്നിവരുടെ സുരക്ഷ പിൻവലിച്ചിട്ടുണ്ട്. സുർജിത് സിങ് രക്ര, ബീബി ജാഗിർ കൗർ, തോത സിങ്, വരീന്ദർ സിങ് ബജ്‌വ, സന്തോഷ് ചൗധരി, ദീപ് മൽഹോത്ര എന്നിവരുടെയും സുരക്ഷ നീക്കിയിരിക്കുകയാണ്.

പഞ്ചാബിൽ 300 യൂനിറ്റ് വരെ സൗജന്യ വൈദ്യുതി നൽകുമെന്ന് ആം ആദ്മി പാർട്ടി സർക്കാർ ഏപ്രിൽ 16ന് പ്രഖ്യാപിച്ചിരുന്നു. ജുലൈ ഒന്ന് മുതലാണ് ഇളവ് പ്രാബല്യത്തിൽ വരിക. സംസ്ഥാനത്തെ മുഴുവൻ കുടുംബങ്ങൾക്കും പദ്ധതിയുടെ ഗുണം ലഭിക്കും. ഭഗവന്ത് മാനിന്റെ നേതൃത്വത്തിലുള്ള സർക്കാർ ഒരു മാസം പൂർത്തിയാക്കിയ സാഹചര്യത്തിലാണ് പ്രഖ്യാപനം.300 യൂനിറ്റ് വരെ വൈദ്യുതി സൗജന്യമായി നൽകുമെന്ന് തെരഞ്ഞെടുപ്പ് കാലത്ത് ആം ആദ്മി പാർട്ടി വാഗ്ദാനം ചെയ്തിരുന്നു. തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയുടെ പ്രധാന വാഗ്ദാനമായിരുന്ന വാതിൽപ്പടി റേഷൻ വിതരണ പദ്ധതിക്ക് കഴിഞ്ഞ മാസം തുടക്കമിട്ടിരുന്നു. ഇതിന് പിന്നാലെയാണ് സൗജന്യ വൈദ്യുതി പ്രഖ്യാപനവും വന്നിരിക്കുന്നത്.

In Punjab, the state government has withdrawn the security of 184 people, including the former chief minister

TAGS :

Next Story