പഞ്ചാബില്‍ അഞ്ച് സീറ്റുകളില്‍ ആം ആദ്മി
ഗുരുദാസ്പൂരിൽ ബിജെപിയുടെ ദിനേഷ് സിംഗ് ബാബുവാണ് ലീഡ് ചെയ്യുന്നത്
ജയ്പൂര്‍: പഞ്ചാബിലെ 13 ലോക്സഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെണ്ണല്‍ 117 കേന്ദ്രങ്ങളില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ആദ്യഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ അഞ്ച് സീറ്റുകളില്‍ ഭരണകക്ഷിയായ ആം ആദ്മി പാര്‍ട്ടി ലീഡ് ചെയ്യുകയാണ്.
ഗുരുദാസ്പൂരിൽ ബിജെപിയുടെ ദിനേഷ് സിംഗ് ബാബുവാണ് ലീഡ് ചെയ്യുന്നത്. പട്യാലയിൽ പ്രണീത് കൗറാണ് ലീഡ് ചെയ്യുന്നത്. പഞ്ചാബിലെ ആദ്യഘട്ടത്തിൽ ഖദൂർ സാഹിബിൽ സ്വതന്ത്ര സ്ഥാനാർഥി ജസ്വന്ത് സിംഗ് സോഹലാണ് ലീഡ് ചെയ്യുന്നത്. കോൺഗ്രസിൻ്റെ ഷേർസിംഗ് ഘുബായ (ഫിറോസ്പൂർ), ഗുർജീത് സിംഗ് (അമൃത്സർ), അമർ സിംഗ് (ഫത്തേഗഡ് സാഹിബ്), ചരൺജിത് സിംഗ് ചന്നി (ജലന്ധർ), അമർജിത് കൗർ സഹോകെ (ഫരീദ്കോട്ട്) എന്നിവരാണ് മുന്നില്‍ നില്‍ക്കുന്നത്.
ബി.ജെ.പി, കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടി, ശിരോമണി അകാലിദള്‍ എന്നിവ തമ്മിലുള്ള കടുത്ത പോരാട്ടത്തിന് സാക്ഷ്യം വഹിച്ച സംസ്ഥാനമാണ് രാജസ്ഥാന്‍. 2019ലെ തെരഞ്ഞെടുപ്പില്‍ എട്ട് സീറ്റുകളാണ് കോണ്‍ഗ്രസ് ലഭിച്ചത്. ബി.ജെ.പി 2 സീറ്റും എഎപിക്ക് ഒരു സീറ്റുമാണ് നേടിയത്. 2014 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എസ്എഡിയും ബിജെപിയും നാല് സീറ്റുകൾ വീതവും ഐഎൻസി 3 സീറ്റുകളും നേടി. എഎപി രണ്ട് സീറ്റുകൾ നേടിയിരുന്നു.
2.14 കോടിയിലധികം വോട്ടർമാരുള്ള സംസ്ഥാനത്ത് ഈ തെരഞ്ഞെടുപ്പില്‍ 62 ശതമാനം പോളിങ് രേഖപ്പെടുത്തിയത്. എഎപിക്ക് 3-6 സീറ്റുകളും എസ്എഡിക്ക് 1-4 സീറ്റുകളും ബി.ജെ.പിക്ക് 0-2 സീറ്റുകളും കോൺഗ്രസിന് 0-3 സീറ്റുകളും ലഭിക്കുമെന്നാണ് മാട്രിസിൻ്റെ എക്‌സിറ്റ് പോൾ. ഗുർദാസ്പൂർ, അമൃത്സർ, ഖാദൂർ സാഹിബ്, ജലന്ധർ, ഹോഷിയാർപൂർ, ആനന്ദ്പൂർ സാഹിബ്, ലുധിയാന, ഫത്തേഗഡ് സാഹിബ്, ഫരീദ്കോട്ട്, ഫിറോസ്പൂർ, ബതിന്ദ, സംഗ്രൂർ, പട്യാല എന്നിവയാണ് പഞ്ചാബിലെ ലോക്സഭാ മണ്ഡലങ്ങള്‍.
Adjust Story Font
16