റഫ കൂട്ടക്കൊല: ജന്തർമന്തറിലെ പ്രതിഷേധത്തിന് അനുമതി നിഷേധിച്ച് ഡൽഹി പൊലീസ്
അനുമതിയില്ലെങ്കിലും പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്ന് സംഘടാകർ അറിയിച്ചു
ന്യൂഡൽഹി: റഫയിലെ കൂട്ടക്കൊലക്കെതിരെയുള്ള പ്രതിഷേധത്തിന് അനുമതി നിഷേധിച്ച് ഡൽഹി പൊലീസ്. ഡൽഹിയിൽ നാളെ നടത്താനിരുന്ന പ്രതിഷേധത്തിനാണ് അനുമതി നിഷേധിച്ചു.
ജന്തർമന്തറിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിക്കാനിരുന്നത്. ഇന്ന് രാവിലെയാണ് അനുമതി നിഷേധിച്ച വിവരം പൊലീസ് സംഘടനകളെ അറിയിച്ചത്. വിദ്യാർഥി-യുവജന സംഘടനകളും പ്രതിഷേധത്തിന് ഐക്യദാഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു.
അനുമതിയില്ലെങ്കിലും പരിപാടിയുമായി മുന്നോട്ട് പോകുമെന്ന സംഘാടകർ അറിയിച്ചു. സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കമുള്ളവർ പരിപാടിയിൽ പങ്കെടുക്കുമെന്ന് സംഘാടകർ വ്യക്തമാക്കി.
റഫയിലെ ടെന്റുകളിൽ ഇസ്രായേൽ നടത്തിയ കൂട്ടക്കുരുതിയിൽ കുട്ടികളും സ്ത്രീകളുമടക്കം 45 പേരാണ് മരിച്ചത്. ഇസ്രായേലിന്റെ കൊലവിളിക്കെതിരെ ആഗോളതലത്തിൽ വൻ പ്രതിഷേധമാണ് നടക്കുന്നത്.
Next Story
Adjust Story Font
16