Quantcast

രാഹുൽ ഗാന്ധി വയനാട്ടിൽ തന്നെ മത്സരിക്കണമെന്ന് കൊടിക്കുന്നിൽ പ്രവർത്തക സമിതിയിൽ; നിർദേശവുമായി ചെന്നിത്തല

2019ൽ 19 സീറ്റ് കിട്ടാൻ കാരണം രാഹുലിന്റെ സാന്നിധ്യമാണെന്നും കൊടിക്കുന്നിൽ പ്രവർത്തക സമിതിയിൽ പറ‍ഞ്ഞു

MediaOne Logo

Web Desk

  • Updated:

    2023-09-17 04:27:40.0

Published:

17 Sep 2023 2:20 AM GMT

രാഹുൽ ഗാന്ധി വയനാട്ടിൽ തന്നെ മത്സരിക്കണമെന്ന് കൊടിക്കുന്നിൽ പ്രവർത്തക സമിതിയിൽ; നിർദേശവുമായി ചെന്നിത്തല
X

ഹൈദരാബാദ്: അടുത്തതവണയും രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കണമെന്ന് പ്രവർത്തക സമിതിയിൽ ആവശ്യപ്പെട്ട് കൊടിക്കുന്നിൽ സുരേഷ് എം.പി. ഹൈദരാബാദിൽ നടക്കുന്ന കോൺഗ്രസ് പ്രവർത്തക സമിതിയുടെ രണ്ടാം ദിനം വിശാല പ്രവർത്തക സമിതിയിലാണ് കൊടിക്കുന്നിൽ നിലപാട് അറിയിച്ചത്. 2019ൽ 19 സീറ്റ് കിട്ടാൻ കാരണം രാഹുലിന്റെ സാന്നിധ്യമാണെന്നും അദ്ദേഹം പറ‍ഞ്ഞു. കോൺഗ്രസ് സംസ്ഥാന അധ്യക്ഷന്മാരും നിയമസഭാകക്ഷി നേതാക്കളും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. കോൺഗ്രസ് മഹാറാലി ഇന്ന് വെെകീട്ട് നടക്കും.

2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി അമേഠിയില്‍ നിന്ന് മത്സരിക്കുമെന്ന റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് രാഹുൽ ഗാന്ധി വയനാട്ടിൽ നിന്നു തന്നെ മത്സരിക്കണമെന്ന് കൊടിക്കുന്നിൽ ആവശ്യപ്പെട്ടത്. കഴിഞ്ഞ തെര‍ഞ്ഞെടുപ്പിൽ കോൺ​ഗ്രസിന് ഏറ്റവും കൂടുതൽ എം.പിമാരെ നൽകിയ സംസ്ഥാനം കേരളമാണ്. ഇതിനു കാരണം രാഹുൽ വയനാട്ടിൽ മത്സരിച്ചതാണെന്നും മാത്രമല്ല, ഭാരത് ജോഡോ യാത്രയ്ക്കും രാ​ഹുലിനെതിരെയുളള കേസിലും കേരളം വലിയ പിന്തുണ നൽകിയിട്ടുണ്ടെന്നും കൊടിക്കുന്നിൽ പറഞ്ഞു.

സംഘടനയിലെ പിന്നാക്ക സംവരണം സംസ്ഥാന തലത്തിലും നടപ്പാക്കണം. പട്ടികജാതി പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങൾക്കുള്ള 50% സംവരണം സംസ്ഥാന തലങ്ങളിലും നടപ്പാക്കണമെന്നും കൊടിക്കുന്നിൽ ആവശ്യപ്പെട്ടു. ലോക്സഭാ തെരഞ്ഞെടുപ്പിനായി പ്രത്യേക ഫോർമുല തയ്യാറാക്കണമെന്നും ജയ സാധ്യത അനുസരിച്ച് മണ്ഡലങ്ങളെ എ,ബി.സി രീതിയിൽ തരംതിരിച്ച് പ്രവർത്തിക്കണമെന്ന് രമേശ് ചെന്നിത്തല പ്രവർത്തകസമിതിയിൽ പറ‍ഞ്ഞു.

കേന്ദ്ര സർക്കാരിന്റെ പ്രവർത്തനങ്ങൾക്കെതിരെ യോജിച്ച മുന്നേറ്റം വേണമെന്ന് ആഹ്വാനം ചെയ്യുന്നതായിരുന്നു ഹൈദരാബാദിൽ നടക്കുന്ന കോൺഗ്രസ് പ്രവർത്തകസമിതിയുടെ ആദ്യദിന ചർച്ചകൾ. കോൺഗ്രസ്‌ ഒറ്റക്കെട്ടായി ഇന്ത്യ മുന്നണിക്കൊപ്പം ഉണ്ടാകുമെന്ന തീരുമാനവും പ്രവർത്തക സമിതിയെടുത്തു. സംസ്ഥാനങ്ങളുടെ സാഹചര്യം ചർച്ച ചെയ്യുന്ന വിശാല പ്രവർത്തക സമിതിയിൽ തെലങ്കാന, മധ്യപദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, മിസോറാം തുടങ്ങി ഈ വർഷം അവസാനം തെരഞ്ഞെടുപ്പ് നടക്കുന്ന ഇടങ്ങളിൽ വിജയം നേടാനുള്ള തന്ത്രങ്ങളും രൂപീകരിക്കും.

TAGS :

Next Story