Quantcast

മാനഷ്ടക്കേസ്; രാഹുലിന്‍റെ അപ്പീല്‍ സൂറത്ത് സെഷൻസ് കോടതി ഇന്ന് പരിഗണിക്കും

മോദി പരാമർശത്തിന്‍റെ പേരിൽ സൂറത്ത് സിജെഎം കോടതി രാഹുലിന് വിധിച്ച രണ്ട് വർഷം തടവ് ശിക്ഷ സെഷൻസ് കോടതി സ്റ്റേ ചെയ്തിരുന്നു

MediaOne Logo

Web Desk

  • Updated:

    2023-04-13 03:19:04.0

Published:

13 April 2023 12:57 AM GMT

Defamation case: Verdict on Rahul Gandhis appeal on 20
X

രാഹുല്‍ ഗാന്ധി

സൂറത്ത്: മാനനഷ്ടക്കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സമർപ്പിച്ച അപ്പീൽ സൂറത്ത് സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. മോദി പരാമർശത്തിന്‍റെ പേരിൽ സൂറത്ത് സിജെഎം കോടതി രാഹുലിന് വിധിച്ച രണ്ട് വർഷം തടവ് ശിക്ഷ സെഷൻസ് കോടതി സ്റ്റേ ചെയ്തിരുന്നു .

അപ്പീൽ തീർപ്പാക്കുന്നത് വരെയാണ് നടപടികൾ മരവിപ്പിച്ചത്. കുറ്റം റദ്ദാക്കണമെന്ന രാഹുലിന്‍റെ അവശ്യം കോടതി പരിഗണിച്ചിരുന്നില്ല . മോദി എന്ന സമുദായത്തെ ആക്ഷേപിച്ചിട്ടില്ലെന്നാണ് രാഹുലിന്‍റെ വാദം. സ്റ്റേ ഒഴിവാക്കണമെന്ന് ഹരജിക്കാരനായ പൂർണേഷ് മോദി ആവശ്യപ്പെട്ടിട്ടുണ്ട്.



സൂറത്ത് സി.ജെ.എം കോടതി വിധി റദ്ദാക്കണമെന്നും അപ്പീലില്‍ അന്തിമ തീര്‍പ്പുണ്ടാകുന്നതുവരെ വിധി സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് രാഹുൽ അപ്പീൽ നൽകിയിരിക്കുന്നത്. വിധിക്ക് സ്റ്റേ ലഭിച്ചാൽ രാഹുൽ ഗാന്ധിക്ക് ലോക്സഭ അംഗത്വം തിരികെ ലഭിക്കും.എല്ലാ കള്ളൻമാർക്കും മോദി എന്ന പേര് എങ്ങനെ വന്നുവെന്ന രാഹുൽ ഗാന്ധിയുടെ ചോദ്യത്തിനെതിരെ ബി.ജെ.പി എം.എൽ.എയും മുൻ ഗുജറാത്ത് മന്ത്രിയുമായ പൂർണേഷ് മോദിയാണ് അപകീർത്തിക്കേസ് നൽകിയത്. രാഹുല്‍ കുറ്റക്കാരനാണെന്ന് മജിസ്ട്രേറ്റ് കോടതി കണ്ടെത്തുകയും പരമാവധി ശിക്ഷയായ രണ്ടു വർഷം തടവ് വിധിക്കുകയും ചെയ്തു. വിധിക്ക് പിന്നാലെയാണ് ലോക്സഭാ സെക്രട്ടേറിയറ്റ് രാഹുൽ ഗാന്ധിയുടെ എം.പി സ്ഥാനം റദ്ദാക്കിയത്.



TAGS :

Next Story