Quantcast

അമിത് ഷാക്കെതിരായ അപകീര്‍ത്തി പരാമര്‍ശം; രാഹുല്‍ ഗാന്ധി നാളെ കോടതിയില്‍ ഹാജരാകും

ഉത്തർപ്രദേശിലെ സുല്‍ത്താന്‍പുര്‍ കോടതിയിലായിരിക്കും രാഹുല്‍ ഹാജരാകുക

MediaOne Logo

Web Desk

  • Published:

    19 Feb 2024 12:52 PM GMT

Congress,Sultanpur court,Rahul Gandhi, Bharat Jodo Nyay Yatra,Rahul Gandhi to appear before court in defamation case tomorrow,amit shah,അമിത് ഷാ,രാഹുല്‍ ഗാന്ധി,അപകീര്‍ത്തിക്കേസ്
X

ന്യൂഡല്‍ഹി: കേന്ദ്രആഭ്യന്തര മന്ത്രി അമിത്ഷായ്ക്കെതിരായ അപകീര്‍ത്തി പരാമര്‍ശക്കേസില്‍ രാഹുല്‍ ഗാന്ധി നാളെ കോടതിയില്‍ ഹാജരാകും. ഉത്തർപ്രദേശിലെ സുല്‍ത്താന്‍പുര്‍ കോടതിയിലായിരിക്കും രാഹുല്‍ ഹാജരാകുക. ഉച്ചവരെ ന്യായ് യാത്ര നിർത്തിവെക്കുമെന്ന് കോൺഗ്രസ്‌ സെക്രട്ടറി ജയറാം രമേഷ് അറിയിച്ചു.

2018 ൽ കർണാടക നിയമസഭ തെരഞ്ഞെടുപ്പ് വേളയിൽ അമിത് ഷായ്‌ക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തി എന്നാരോപിച്ച് ബിജെപി നേതാവ് വിജയ് മിശ്രയാണ് കേസ് നൽകിയത്. അമിത് ഷാ കൊലപാതകക്കേസ് പ്രതി എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പരാമർശം.



TAGS :

Next Story