'സില്‍വര്‍ലൈന്‍ പദ്ധതി അടിയന്തരമായി പരിഗണിക്കണം'; ദക്ഷിണ റെയില്‍വേക്ക് ബോര്‍ഡ് നിര്‍ദേശം
കെ-റെയിലുമായി തുടർചർച്ചയ്ക്ക് നിർദേശം നൽകിയാണ് റെയിൽവേ ബോർഡ് ഡയറക്ടർ, ദക്ഷിണ റെയിൽവെയ്ക്ക് കത്തയച്ചിരിക്കുന്നത്
ന്യൂഡല്‍ഹി: സിൽവർലൈനുമായി റെയിൽവേ ബോർഡ് മുന്നോട്ട്. അടിയന്തരമായി തുടർനടപടികൾ സ്വീകരിക്കണമെന്ന് ദക്ഷിണ റെയിൽവേക്ക് നിർദേശം നൽകി. ബോർഡ് ഡയറക്ടര്‍ എഫ്.എ അഹമ്മദ് അയച്ച കത്തിന്റെ പകർപ്പ് മീഡിയവണിനു ലഭിച്ചു.
കെ-റെയിലുമായി തുടർചർച്ചയ്ക്ക് നിർദേശം നൽകിയാണ് റെയിൽവേ ബോർഡ് ഡയറക്ടർ, ദക്ഷിണ റെയിൽവെയ്ക്ക് കത്തയച്ചിരിക്കുന്നത്. അടിയന്തര പ്രാധാന്യത്തോടെ ഇക്കാര്യം പരിഗണിക്കണമെന്ന് പ്രത്യേകം സൂചിപ്പിക്കുന്നുണ്ട്.
റെയിൽവേ ഭൂമിയിലൂടെ സിൽവർലൈൻ കടന്നുപോകുന്ന പ്രദേശങ്ങളിൽ ദക്ഷിണ റെയിൽവേയും കെ-റെയിലും സംയുക്തമായി പരിശോധന നടത്തിയിരുന്നു. അർധ അതിവേഗപാതയുടെ സ്റ്റോപ്പുകൾ അടക്കം നിർണയിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഈ റിപ്പോർട്ട് യഥാസമയം റെയിൽവേ ബോർഡിന് കൈമായിരുന്നില്ല. റിപ്പോർട്ട് ചോദിച്ച് ആഗസ്റ്റിലും പിന്നീട് ഒക്ടോബറിലും ബോർഡ് കത്തയച്ചിരുന്നു.
തുടർച്ചയായി രണ്ട് കത്ത് ലഭിച്ചതോടെ റിപ്പോർട്ട് സമർപ്പിച്ചു. ഈ റിപ്പോർട്ട് ലഭിച്ചെന്നു വ്യക്തമാക്കി നവംബർ ഒന്നിന് ദക്ഷിണ റെയിൽവേ ജനറൽ മാനേജർക്ക് അയച്ച കത്തിലാണ് അടിയന്തരമായി പരിഗണിക്കേണ്ട പദ്ധതിയാണെന്ന് സൂചിപ്പിരിക്കുന്നത്. റെയിൽവേ എം.ഡിക്കും ദക്ഷിണ റെയിൽവേ പ്രിൻസിപ്പൽ ചീഫ് എഞ്ചിനിയർക്കും പകർപ്പ് വച്ചിട്ടുണ്ട്. സിൽവർലൈൻ പദ്ധതിക്ക് അന്തിമമായി അനുമതി നൽകേണ്ടത് കേന്ദ്ര ക്യാബിനറ്റ് ആണ്. അതിന് മുൻപായുള്ള നടപടികളാണ് റെയിൽവേ ബോർഡ് ഇപ്പോൾ വേഗത്തിലാക്കുന്നത്.
Summary: 'Silverline project should be considered urgently'; Railway Board instructions for Southern Railway
Adjust Story Font
16