തെലങ്കാന മുഖ്യമന്ത്രിയുമായി ബിജെപി നേതാക്കളുടെ രഹസ്യ കൂടിക്കാഴ്ച; വിമർശിച്ച് രാജാ സിങ്
നേതൃത്വത്തിലെ പലരും പാർട്ടിയെ സ്വകാര്യ സ്വത്തായാണ് കാണുന്നതെന്നും ഇവരെ മാറ്റിനിർത്തണമെന്നും രാജാ സിങ് ആവശ്യപ്പെട്ടു.

ഹൈദരാബാദ്: ബിജെപി നേതാക്കൾ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢിയുമായി കൂടിക്കാഴ്ച നടത്തിയതിനെ വിമർശിച്ച് ബിജെപി എംഎൽഎ രാജാ സിങ്. നേതാക്കൾ ഇത്തരം രഹസ്യയോഗങ്ങൾ നടത്തിയാൽ പിന്നെ ബിജെപിക്ക് എങ്ങനെ അധികാരത്തിൽ വരാൻ കഴിയുമെന്ന് രാജാ സിങ് ചോദിച്ചു. ആരുടെയും പേര് പറയാതെയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.
പാർട്ടി അധികാരത്തിലെത്തണമെങ്കിൽ നേതൃത്വത്തിൽ പുതിയ ആളുകൾ വരണം. സംസ്ഥാന നേതൃത്വത്തിലെ പലരും പാർട്ടിയെ സ്വകാര്യ സ്വത്തായാണ് കൊണ്ടുനടക്കുന്നത്. അത്തരം നേതാക്കൾക്ക് നിർബന്ധിത വിരമിക്കൽ നൽകണം. എങ്കിൽ മാത്രമേ സംസ്ഥാനത്ത് പാർട്ടിക്ക് നല്ല ദിനങ്ങൾ ഉണ്ടാവുകയുള്ളൂ എന്നും രാജാ സിങ് പറഞ്ഞു.
ബിജെപി സംസ്ഥാന നേതൃത്വം റെഡ്ഢി സമുദായത്തെ കേന്ദ്രീകരിച്ചാണ് മുന്നോട്ട് പോകുന്നതെന്നും രാജാ സിങ് ആരോപിച്ചു. എസ്.സി, എസ്.ടി, ന്യൂനപക്ഷ വിഭാഗങ്ങൾക്ക് നേതൃത്വത്തിൽ കൂടുതൽ പ്രാതിനിധ്യം നൽകണം. എങ്കിൽ മാത്രമേ കോൺഗ്രസിനും ബിആർഎസിനും ബദലായ ശക്തമായ സാന്നിധ്യമാവാൻ ബിജെപിക്ക് കഴിയുകയുള്ളൂവെന്നും രാജാ സിങ് പറഞ്ഞു.
Adjust Story Font
16