തലവേദനയായി രാജസ്ഥാന്‍; സച്ചിനെ പിന്തുണച്ച് കേന്ദ്രമന്ത്രി ഗജേന്ദ്രസിങ് ശെഖാവത്
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഉടൻ തന്നെ സച്ചിൻ പൈലറ്റുമായും അശോക് ഗലോട്ടുമായും കൂടി കൂടിക്കാഴ്ച നടത്തിയേക്കും
ജയ്പൂര്‍: രാജസ്ഥാൻ കോൺഗ്രസിൽ പ്രതിസന്ധി കനക്കുന്നു. മുൻ ബി.ജെ.പി. സർക്കാറിന്‍റെ കാലത്തെ അഴിമതികളിൽ അന്വേഷണം ആവശ്യപ്പെടുന്ന സച്ചിൻ പൈലറ്റിനെ പിന്തുണച്ച് കേന്ദ്രമന്ത്രിയും ബി.ജെ.പി. നേതാവുമായ ഗജേന്ദ്രസിങ് ശെഖാവത് രംഗത്ത്.
അഴിമതികളിൽ ആരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ രാഷ്ട്രീയ സ്വാധീനമില്ലാത്ത അന്വേഷണം നടത്തണമെന്ന് ശെഖാവത് ആവശ്യപ്പെട്ടു. ബി.ജെ.പി. അധികാരത്തിലെത്തിയാൻ മുഖ്യമന്ത്രി സ്ഥാനത്തിനായി രംഗത്തുള്ള വസുന്ധരരാജയും ശെഖാവത്തും ഏറെ നാളായി തർക്കത്തിലാണ്.
അതേസമയം, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഉടൻ തന്നെ സച്ചിൻ പൈലറ്റുമായും അശോക് ഗലോട്ടുമായും കൂടി കൂടിക്കാഴ്ച നടത്തിയേക്കും. എന്നാൽ തെരഞ്ഞെടുപ്പടുത്ത സാഹചര്യത്തിൽ സച്ചിനെതിരെ കടുത്ത നടപടി സ്വീകരിക്കുന്നത് തിരിച്ചടിയാകുമെന്നാണ് ഹൈക്കമാൻഡ് വിലയിരുത്തൽ.
Next Story
Adjust Story Font
16