Quantcast

രാജസ്ഥാനില്‍ മകളെ പിതാവ് കഴുത്തറുത്ത് കൊലപ്പെടുത്തിയതിനു ശേഷം തീ കൊളുത്തി

പ്രതിക്കായി തെരച്ചിൽ തുടരുന്നതായി പൊലീസ്

MediaOne Logo

Web Desk

  • Published:

    29 Nov 2023 2:19 AM

Rajasthan police1
X

പ്രതീകാത്മക ചിത്രം

ജയ്പൂര്‍: രാജസ്ഥാനിലെ പാലിയിൽ പിതാവ് മകളെ കൊലപ്പെടുത്തി. കഴുത്തറുത്ത ശേഷം തീകൊളുത്തി മകളെ കൊലപ്പെടുത്തുകയായിരുന്നു. 32കാരിയായ നിര്‍മയാണ് കൊല്ലപ്പെട്ടത്. പ്രതിക്കായി തെരച്ചിൽ തുടരുന്നതായി പൊലീസ്. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം.

പ്രതിയായ ശിവ്‌ലാൽ മേഘ്‌വാൾ 12 വർഷമായി കുടുംബത്തിൽ നിന്ന് വേറിട്ട് പാലിയിലാണ് താമസിക്കുന്നതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി.ഇയാളുടെ ഭാര്യയും മക്കളും ഗുജറാത്തിലാണ് താമസിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. വിവാഹിതയായ മൂത്ത മകൾ നിർമയാണ് കുടുംബത്തിലെ അസ്വാരസ്യങ്ങൾക്ക് കാരണമെന്ന് മേഘ്‌വാൾ വിശ്വസിച്ചിരുന്നതായി ബന്ധുക്കൾ പൊലീസിനോട് പറഞ്ഞു.തിങ്കളാഴ്ച പാലിയിലെ ഇസലി ഗ്രാമത്തിൽ ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ നിർമയെ മേഘ്‍വാള്‍ കണ്ടിരുന്നു. നിര്‍മയോടും അനുജത്തിയോടും തന്‍റെ കൂടെ ഒരു സ്ഥലത്തേക്ക് വരാന്‍ പ്രതി ആവശ്യപ്പെട്ടു. തുടര്‍ന്ന് ഇളയ മകളെ തനിച്ചാക്കിയ ശേഷം നിര്‍മയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി കഴുത്തുമുറിച്ച ശേഷം പെട്രോള്‍ ഒഴിച്ചു തീകൊളുത്തുകയായിരുന്നു.

മേഘ്‍വാളിന്‍റെ കയ്യില്‍ രക്തം കണ്ട ഇളയ മകള്‍ ബഹളം വച്ച് ഗ്രാമവാസികളെ വിവരം അറിയിച്ചെങ്കിലും അവര്‍ സ്ഥലത്തെത്തിയപ്പോള്‍ പാതി കത്തിയ മൃതദേഹമാണ് കണ്ടത്. ഉടന്‍ തന്നെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ഐപിസി സെക്ഷന്‍ 302 പ്രകാരം പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഇയാളെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

TAGS :

Next Story