'ഇ.ഡി അവരുടെ പണിയാണ് ചെയ്യുന്നത്, കോൺഗ്രസ് പിന്തുണക്കുന്നത് രാഷ്ട്രീയ നാടകം'; രാജീവ് ചന്ദ്രശേഖർ
''ആദായ നികുതി ചട്ടം ലംഘിച്ചതുകൊണ്ടാണ് കോൺഗ്രസിന്റെ അക്കൗണ്ട് മരവിപ്പിച്ചത്''
ന്യൂഡൽഹി: ഇ.ഡിയുടെ അന്വേഷണം തടയാൻ ശ്രമിച്ചയാളാണ് അരവിന്ദ് കെജ്രിവാളെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. 'ഇ.ഡി അവരുടെ പണിയാണ് ചെയ്യുന്നത്. കോൺഗ്രസും ഡി.എം.കെയും കെജ്രിവാളിനെ പിന്തുണയ്ക്കുന്നത് രാഷ്ട്രീയ നാടകമാണ്'. കോൺഗ്രസിന്റെ പുതിയ വേർഷൻ ആണ് ആം ആദ്മി പാർട്ടിയെന്നും രാജീവ് ചന്ദ്രശേഖരൻ മീഡിയവണിനോട് പറഞ്ഞു.
ആദായ നികുതി ചട്ടം ലംഘിച്ചതുകൊണ്ടാണ് കോൺഗ്രസിന്റെ അക്കൗണ്ട് മരവിപ്പിച്ചതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.നിയമം ലംഘിച്ചാൽ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
കെജ്രിവാളിന്റെ അറസ്റ്റിൽ രാജ്യവ്യാപക പ്രതിഷേധം; ഡൽഹിയിൽ കനത്ത സുരക്ഷ,മെട്രോ സ്റ്റേഷൻ അടച്ചിട്ടു
ന്യൂഡല്‍ഹി : മദ്യനയക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഇ ഡി അറസ്റ്റ് ചെയ്തതില്‍ രാജ്യവ്യാപക പ്രതിഷേധം. ജനാധിപത്യത്തെ കൊല ചെയ്തുവെന്നാരോപിച്ച് ബിജെപി ഓഫീസുകളിലേക്ക് ആം ആദ്മി പാര്‍ട്ടി പ്രതിഷേധ മാർച്ച്നടത്തും.അറസ്റ്റില്‍ പ്രതിഷേധിക്കാനെത്തിയ എഎപി പ്രവർത്തകരെ പൊലീസ് തടഞ്ഞു. പ്രതിഷേധം എ എ പി ഓഫീസിനുള്ളിൽ മതിയെന്ന് പൊലീസ് അറിയിച്ചു. ഡൽഹി റൗസ് അവെന്യൂ കോടതി പരിസരത്തും സുരക്ഷ ശക്തമാക്കി. ആം ആദ്മി പ്രതിഷേധത്തെ നേരിടാനായി മെട്രോ സ്റ്റേഷൻ വൈകുന്നേരം വരെ അടച്ചിടും. ആം ആദ്മി ഓഫീസിനടുത്ത ഐ.ടി.ഒ മെട്രോ സ്റ്റേഷനാണ് അടച്ചത്.
അറസ്റ്റിനെത്തുടര്‍ന്ന് ഇന്ന് ചേരാൻ ഇരുന്ന ഡൽഹി നിയമസഭാ സമ്മേളനം റദ്ദാക്കി. 27 ന് രാവിലെ 11.00 മണിക്ക് നിയമസഭാ സമ്മേളനം ചേരും. അതേസമയം, കെജ്രിവാളിന്റെ കുടുംബാംഗങ്ങൾ വീട്ടു തടങ്കലിലാണെന്ന് എഎപി ആരോപിച്ചു. എഎപി നേതാക്കളെ കുടുംബത്തെ കാണാൻ അനുവദിക്കുന്നില്ല. ഏത് നിയമത്തിൻ്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് എഎപി മന്ത്രി ഗോപാൽ റായ് ചോദിച്ചു.
അറസ്റ്റിലായ അരവിന്ദ് കെജ്രിവാളിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഡൽഹി റൗസ് അവന്യു കോടതിയിൽ വീഡിയോ കോൺഫെറെൻസ് വഴി ഹാജരാക്കാനാണു സാധ്യത.
Adjust Story Font
16