Quantcast

'ഗുസ്തി താരങ്ങളെ അപമാനിക്കുന്നത് രാജ്യത്തെ അപമാനിക്കുന്നതിന് തുല്യം'; സമരത്തിന് പിന്തുണയുമായി കർഷക നേതാവ് രാകേഷ് ടിക്കായത്ത്

കർഷക സംഘടനകൾ, വിവിധ രാഷ്ട്രീയ പാർട്ടികൾ, വനിതാ സംഘടനകൾ, യുവജന സംഘടനകൾ എന്നിവർ സമർക്കാർക്ക് പിന്തുണയുമായി ജന്തർ മന്തറിൽ എത്തി

MediaOne Logo

Web Desk

  • Published:

    7 May 2023 7:48 AM GMT

ഗുസ്തി താരങ്ങളെ അപമാനിക്കുന്നത് രാജ്യത്തെ അപമാനിക്കുന്നതിന് തുല്യം; സമരത്തിന് പിന്തുണയുമായി കർഷക നേതാവ് രാകേഷ് ടിക്കായത്ത്
X

ന്യൂഡൽഹി: ഹിയിൽ സമരം ചെയ്യുന്ന ഗുസ്തി താരങ്ങൾക്ക് പിന്തുണയേറുന്നു.ഭാരതീയ കിസൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്ത് സമര വേദിയിൽ എത്തി. സമരത്തിന് ഐക്യദാർഢ്യവുമായെത്തിയ കർഷകരെ ഡൽഹി-ഹരിയാന അതിർത്തിയിൽ പൊലീസ് തടഞ്ഞു.

ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷനെതിരെ നൽകിയ ലൈംഗിക പീഡനപരാതിയിൽ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഗുസ്തി താരങ്ങൾ സമരം ശക്തമാക്കുകയാണ്. കർഷക സംഘടനകൾ , വിവിധ രാഷ്ട്രീയ പാർട്ടികൾ , വനിതാ സംഘടനകൾ , യുവജന സംഘടനകൾ എന്നിവർ സമർക്കാർക്ക് പിന്തുണയുമായി ജന്തർ മന്തറിൽ എത്തി. തുടർന്ന് , ഡൽഹി - ഹരിയാന അതിർത്തിയിൽ പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ജന്തർ മന്തറിലും പൊലീസ് കർശന നിയന്ത്രണമാണ് ഏർപ്പെടുത്തിയിട്ടുള്ളത്.അതേസമയം, രാജ്യത്ത് പാവപ്പെട്ടവർക്കും പണക്കാർക്കും രണ്ടു നീതിയാണെന്ന് ബജ്രംഗ് പുനിയ ആരോപിച്ചു.

കേന്ദ്ര സർക്കാർ അവരുടെ ആളുകൾക്ക് വേണ്ടി മാത്രമാണ് പ്രവർത്തിക്കുന്നത്. ഗുസ്തി താരങ്ങളെ അപമാനിക്കുന്നത് രാജ്യത്തെ അപമാനിക്കുന്നത് പോലെയെന്നും കർഷക നേതാവ് രാകേഷ് ടിക്കായത്ത് പ്രതികരിച്ചു.

പ്രതിഷേധം കടുപ്പിക്കുന്നതിന്റെ ഭാഗമായി ഗുസ്തിതാരങ്ങളുടെ നേതൃത്വത്തിൽ മെഴുകുതിരി കത്തിച്ചുള്ള പ്രതിഷേധവും ഇന്നു നടക്കും. വൈകിട്ട് ഏഴിന് നടക്കുന്ന മെഴുകുതിരി പ്രതിഷേധത്തിൽ കർഷകരും തൊഴിലാളികളും വിദ്യാർഥികളും പങ്കെടുക്കും.


TAGS :

Next Story