Quantcast

വായ്പ നൽകുന്നതിന് ബജാജ് ഫിനാൻസിന് ആർ.ബി.ഐ വിലക്ക്

ബജാജ് ഫിനാൻസിന്റെ ഇ.കോം, ഇ.എം.ഐ കാർഡ് എന്നിവക്ക് കീഴിൽ വായ്പ നൽകുന്നതാണ് ആർ.ബി.ഐ നിർത്താലാക്കിയത്

MediaOne Logo

Web Desk

  • Updated:

    2023-11-15 15:28:18.0

Published:

15 Nov 2023 3:15 PM GMT

RBI bans Bajaj Finance from lending
X

ന്യൂഡൽഹി: ബജാജ് ഫിനാൻസിന്റെ രണ്ട് വിഭാഗത്തിലുള്ള ഉൽപന്നങ്ങൾക്ക് കീഴിൽ വായ്പ നൽകുന്നത് നിർത്താലാക്കി ആർ.ബി.ഐ ഉത്തരവ്. ബജാജ് ഫിൻസെർവ് ലിമിറ്റഡിന്റെ ഭാഗമായ ബജാജ് ഫിനാൻസിന്റെ രണ്ട് വായ്പ ഉൽപ്പന്നങ്ങളായ ഇ കോം, ഇൻസ്റ്റ ഇ.എം.ഐ കാർഡ് എന്നിവക്ക് കീഴിയിൽ വായ്പ നൽകുന്നതാണ് നിർത്തലാക്കിയത്. സെൻട്രൽ ബാങ്കിന്റെ ഡിജിറ്റൽ വായ്പ മാർഘനിർദ്ദേശങ്ങളിലെ നിലവിലുള്ള വ്യവസ്ഥകൾ കമ്പനി ലംഘിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി സ്വീകരിച്ചതെന്ന് ആർ.ബി.ഐ അറിയിച്ചു.

'റിസർവ് ബാങ്കിന്റെ ഡിജിറ്റൽ വായ്പ മാർഗ്ഗനിർദ്ദേശങ്ങളുടെ നിലവിലുള്ള വ്യവസ്ഥകൾ കമ്പനി പാലിക്കാത്തതിനാൽ പ്രത്യേകിച്ച് ഈ രണ്ട് വായ്പ ഉൽപന്നങ്ങൾക്ക് കീഴിലുള്ള വായ്പക്കാർക്ക് പ്രധാന വസ്തുതാ പ്രസ്താവനകൾ നൽകാത്തതും പ്രധാന വസ്തുതയിലെ പോരായ്മകളും കാരണം ഈ നടപടി അനിവാര്യമാണ്' ആർ.ബി.ഐ ചീഫ് ജനറൽ മാനേജർ യോഗേഷ് ദയാൽ പ്ര്‌സതാവനയിൽ പറഞ്ഞു. നിലവിലുള്ള വീഴ്ചകൾ ബജാജ് ഫിനാൻസ് തിരുത്തിയാൽ ഉത്തരവ് പുനഃപരിശോധിക്കുമെന്ന് ആർ.ബി.ഐ അറിയിച്ചു.

തങ്ങൾക്ക് 63 മില്ല്യൺ ഉപഭോക്താക്കളുണ്ട്. ആർ.ബി.ഐ രജിസ്റ്റേർഡ് ആയിട്ടുള്ള നിക്ഷേപ-വായ്പ ബാങ്കിതര സാമ്പത്തിക കമ്പനിയാണ് ബജാജ് ഫിനാൻസ്. അതുകൊണ്ട് തന്നെ ചെറുകിട, ഇടത്തരം സംരംഭങ്ങളിൽ നിന്നും വാണിജ്യ ഉപഭോക്താക്കളിൽ നിന്നും നിക്ഷേപം സ്വീകരിക്കാനും വായ്പ നൽകാനും കമ്പനിക്ക് സാധിക്കുമെന്നും ബജാജ് ഫിനാന്‌സ് തങ്ങളുടെ വെബ്‌സൈറ്റിൽ പറഞ്ഞു.

TAGS :

Next Story