ലോണെടുത്തവർക്ക് ആശ്വസിക്കാം; പലിശ നിരക്ക് വെട്ടിക്കുറച്ച് ആർബിഐ
ബാങ്കുകൾ വിതരണം ചെയ്യുന്ന ഭവന, വാഹന, വിദ്യാഭ്യാസ, കാർഷിക, സ്വർണപ്പണയ, മറ്റ് വ്യക്തിഗത വായ്പകളുടെ പലിശനിരക്കും ആനുപാതികമായി കുറയും

ന്യൂഡൽഹി: കേന്ദ്ര ബജറ്റിൽ ആദായനികുതി കുറച്ചിന് പിന്നാലെ ആശ്വാസവുമായി റിസേർവ് ബാങ്ക്. അഞ്ച് വർഷത്തിനിടയിൽ ആദ്യമായാണ് റീപ്പോ നിരക്കിൽ കുറവ് ഉണ്ടാകുന്നത്. 6.5%ൽ നിന്ന് 6.25% ആയി 0.25% കുറിച്ചിരിക്കുകയാണ് ആർബിഐ. സഞ്ജയ് മഹോത്ര ഗവർണറായി ചുമതലയേറ്റതിനുശേഷമാണ് ഈ നീക്കം.
വാണിജ്യ ബാങ്കുകൾക്ക് വായ്പ നൽകുമ്പോൾ ആർബിഐ ഈടാക്കുന്ന പലിശയാണ് റിപ്പോ നിരക്ക്. റിപ്പോ നിരക്ക് 0.25% കുറച്ചതോടെ വിപണിയിൽ പണലഭ്യത കൂടും. ഇതോടെ, ബാങ്കുകൾ വിതരണം ചെയ്യുന്ന ഭവന, വാഹന, വിദ്യാഭ്യാസ, കാർഷിക, സ്വർണപ്പണയ, മറ്റ് വ്യക്തിഗത വായ്പകളുടെ പലിശനിരക്കും ആനുപാതികമായി കുറയും.
11 പോളിസി മീറ്റിംഗുകളിലും മാറ്റമില്ലാതെ തുടർന്ന റീപ്പോ നിരക്കാണ് ഇപ്പോൾ മാറ്റിയത്. നിലവിലെ സാമ്പത്തിക ഭദ്രത പരിശോധിച്ചാണ് നിരക്കിൽ മാറ്റം വരുത്തുക. 2023 ഫെബ്രുവരിയിലാണ് അവസാനമായി പലിശ നിരക്കിൽ ആർബിഐ മാറ്റം വരുത്തിയത്. അന്ന് പണപ്പെരുപ്പം പിടിച്ചുനിർത്താനായി റിപ്പോ നിരക്ക് 6.25 ശതമാനത്തിൽ നിന്ന് 6.5 ശതമാനമായി ഉയർത്തിയിരുന്നു.
Adjust Story Font
16