Quantcast

റിപ്പോ നിരക്കില്‍ മാറ്റമില്ല; 6.5 ശതമാനമായി തുടരും

2023 ഫെബ്രുവരിയിലാണ് റിപ്പോ നിരക്കിൽ അവസാനമായി മാറ്റം വരുത്തിയത്

MediaOne Logo

Web Desk

  • Published:

    8 Aug 2024 5:59 AM

RBI
X

ഡല്‍ഹി: റിപ്പോ നിരക്ക് 6.5 ശതമാനമായി തുടരും . റിസർവ് ബാങ്കിന്‍റെ ധനനയ സമിതിയുടേതാണ് തീരുമാനം . 2023 ഫെബ്രുവരിയിലാണ് റിപ്പോ നിരക്കിൽ അവസാനമായി മാറ്റം വരുത്തിയത്. കഴിഞ്ഞ ഏപ്രിലിലും മാറ്റം വരുത്തിയിരുന്നില്ല.

റീ പർച്ചേസ് അഗ്രിമെന്‍റ് എന്നതിന്‍റെ ചുരുക്കപ്പേരാണ് റിപോ നിരക്ക്. ആർബിഐ രാജ്യത്തെ ബാങ്കുകൾക്ക് കടമായി കൊടുക്കുന്നതിന്‍റെ പലിശയാണിത്. റിപോ നിരക്ക് വർധിച്ചാൽ ബാങ്കുകളിൽ നിന്ന് ലഭിക്കുന്ന വായ‍്പകളുടെ നിരക്കും വർധിക്കും. പണപ്പെരുപ്പം വൻതോതിൽ കുറയുന്ന പാതയിലാണെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു.

TAGS :

Next Story