'മതവിശ്വാസം വ്യക്തിപരമായ കാര്യം, ചോദ്യം ചെയ്യുന്നത് അതിലെ രാഷ്ട്രീയവും നാടകവും'; പ്രകാശ് രാജ്
''പ്രധാനമന്ത്രി ക്ഷേത്ര പരിസരം വൃത്തിയാക്കുന്നു. ശേഷം റെഡ് കാർപ്പറ്റിലൂടെ നടന്നുനീങ്ങുന്നു''

കോഴിക്കോട്: അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് വിഷയത്തിൽ പ്രതികരണവുമായി നടൻ പ്രകാശ് രാജ്. മതവിശ്വാസം വ്യക്തിപരമായ കാര്യമാണ്. എന്നാൽ അതിലുള്ള രാഷ്ട്രീയവും നാടകവുമാണ് ചോദ്യം ചെയ്യുന്നതെന്ന് പ്രകാശ് രാജ് കോഴിക്കോട്ട് പറഞ്ഞു.
'മതവിശ്വാസം വ്യക്തിപരമായ കാര്യമാണ്. രാമക്ഷേത്രത്തിന്റെ ഉദ്ഘാടത്തെ ചോദ്യം ചെയ്യുന്നില്ല.എന്നാൽ ചോദ്യം ചെയ്യുന്നത് അതിന് പിന്നിലെ രാഷ്ട്രീയവും നാടകവുമാണ്. പ്രധാനമന്ത്രി ക്ഷേത്രത്തിന്റെ പരിസരം വൃത്തിയാക്കുകയും പിന്നാലെ റെഡ് കാർപ്പറ്റിലൂടെ നടന്നുനീങ്ങുകയും ചെയ്യുകയാണ്. ഇതിൽ മറ്റൊന്നും പറയാനില്ല..' പ്രകാശ് രാജ് പറഞ്ഞു. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കാനെത്തിയതായിരുന്നു പ്രകാശ് രാജ്.
Next Story
Adjust Story Font
16