Quantcast

സഞ്ജയ് മൽഹോത്ര റിസർവ് ബാങ്ക് ഗവർണർ; ബുധനാഴ്ച ചുമതലയേൽക്കും

മൂന്ന് വർഷത്തേക്കാണ് നിയമനം

MediaOne Logo

Web Desk

  • Updated:

    2024-12-09 14:45:58.0

Published:

9 Dec 2024 2:40 PM GMT

സഞ്ജയ് മൽഹോത്ര റിസർവ് ബാങ്ക് ഗവർണർ; ബുധനാഴ്ച ചുമതലയേൽക്കും
X

ന്യൂഡൽഹി: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) പുതിയ ഗവർണറായി റവന്യൂ സെക്രട്ടറി സഞ്ജയ് മൽഹോത്രയെ നിയമിച്ചു. ഡിസംബർ 12 മുതൽ മൂന്ന് വർഷത്തേക്കാണ് നിയമനം. രാജസ്ഥാൻ കേഡറിൽ നിന്നുള്ള 1990 ബാച്ച് ഐഎഎസ് ഓഫിസറാണ് സഞ്ജയ് മൽഹോത്ര.

റവന്യൂ സെക്രട്ടറിയായി നിയമിതനാവുന്നതിന് മുമ്പ് അദ്ദേഹം ഫിനാൻഷ്യൽ സർവീസസ് വകുപ്പ് സെക്രട്ടറിയായിരുന്നു. കാൺപൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ എൻജിനീയറിങ് ബിരുദധാരിയായ മൽഹോത്ര യുഎസിലെ പ്രിൻസ്റ്റൻ യൂണിവേഴ്‌സിറ്റിയിൽ നിന്ന് പബ്ലിക് പോളിസിയിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.

മൂപ്പത്തിമൂന്ന് വര്‍ഷത്തിലേറെ നീളുന്ന കരിയറില്‍ വൈദ്യുതി, ധനകാര്യം, നികുതി, വിവര സാങ്കേതിക വിദ്യ തുടങ്ങി വിവിധ വകുപ്പുകളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. റവന്യൂ സെക്രട്ടറിയായി നിയമിതനാകുന്നതിന് മുമ്പ് ഫിനാന്‍ഷ്യൽ സര്‍വീസസ് വകുപ്പില്‍ അദ്ദേഹം സെക്രട്ടറിയായിരുന്നു

ശക്തികാന്ത ദാസിന് പകരക്കാരനായാണ് സഞ്ജയ് മൽഹോത്ര എത്തുന്നത്. ശക്തികാന്ത ദാസിന്റെ കാലാവധി നാളെ അവസാനിക്കാനിരിക്കെയാണ് നിയമനം. കേന്ദസര്‍ക്കാരുമായുള്ള അഭിപ്രായ ഭിന്നതകളുടെ പേരില്‍ അന്നത്തെ ആര്‍ബിഐ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ രാജിവെച്ചതിനെ തുടര്‍ന്നായിരുന്നു 2018 ഡിസംബർ 12ന് ശക്തികാന്ത ദാസ് ആർബിഐയുടെ 25-ാമത് ഗവർണറായി നിയമിതനായത്.

TAGS :

Next Story