ആർജി കർ ആശുപത്രിയിലെ ഡോക്ടറുടെ ബലാത്സംഗക്കൊല; വിധി ഈ മാസം 18ന്
പ്രതി സഞ്ജയ് റോയിക്ക് വധശിക്ഷ നൽകണമെന്ന് സിബിഐ
കൊൽക്കത്ത: ആർജി കർ മെഡിക്കൽ കോളജിലെ വനിതാ ഡോക്ടറുടെ ബലാത്സംഗം കൊലയിൽ ഈ മാസം പതിനെട്ടിന് കോടതി വിധി പറയും.സീൽഡയിലെ വിചാരണ കോടതിയാണ് വിധി പറയുക. പ്രതി സഞ്ജയ് റോയിക്ക് വധശിക്ഷ നൽകണമെന്ന് സിബിഐ ആവശ്യപ്പെട്ടു.
ആഗസ്റ്റ് ഒമ്പതിനാണ് ആർജി കർ ആശുപത്രിയിലെ പിജി ഡോക്ടർ ക്രൂരമായ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. സംഭവത്തിൽ ശക്തമായ നടപടി സ്വീകരിക്കുന്നതിൽ സംസ്ഥാന സർക്കാർ അലംഭാവം കാണിച്ചുവെന്ന് ആരോപിച്ച് വലിയ പ്രതിഷേധം ഉയർന്നിരുന്നു.
Next Story
Adjust Story Font
16