Quantcast

അയോധ്യയിലെ സ്കൂളില്‍ ഉച്ചഭക്ഷണമായി നല്‍കിയത് വെറും ഉപ്പും ചോറും; പ്രിന്‍സിപ്പലിന് സസ്പെന്‍ഷന്‍

വെറും നിലത്തിരുന്നാണ് കുട്ടികള്‍ ഭക്ഷണം കഴിക്കുന്നത്

MediaOne Logo

Web Desk

  • Published:

    29 Sep 2022 6:24 AM GMT

അയോധ്യയിലെ സ്കൂളില്‍ ഉച്ചഭക്ഷണമായി നല്‍കിയത് വെറും ഉപ്പും ചോറും; പ്രിന്‍സിപ്പലിന് സസ്പെന്‍ഷന്‍
X

അയോധ്യ: അയോധ്യയിലെ പ്രൈമറി സ്കൂളില്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണമായി നല്‍കിയത് വെറും ഉപ്പും ചോറും. സംഭവത്തിന്‍റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായതിനെ തുടര്‍ന്ന് ജില്ലാ മജിസ്‌ട്രേറ്റ് സ്‌കൂൾ പ്രിൻസിപ്പലിന് സസ്‌പെൻഡ് ചെയ്യുകയും ഗ്രാമത്തലവന് നോട്ടീസ് അയക്കുകയും ചെയ്തു.

വെറും നിലത്തിരുന്നാണ് കുട്ടികള്‍ ഭക്ഷണം കഴിക്കുന്നത്. ചോറിന്‍റെ കൂടെ വേറെ കറികളൊന്നുമില്ല. വെറും ഉപ്പ് കൂട്ടി കുഴച്ചാണ് കുഞ്ഞുങ്ങള്‍ കഴിക്കുന്നത്. വിഷയം ശ്രദ്ധയിൽപ്പെട്ട അയോധ്യ ജില്ലാ മജിസ്‌ട്രേറ്റ് നിതീഷ് കുമാർ, അയോധ്യയിലെ ചൗരേബസാർ ഏരിയയിലുള്ള ദിഹ്‌വ പാണ്ഡെ പ്രൈമറി സ്‌കൂളിന്‍റെ പ്രിൻസിപ്പൽ ഏക്താ യാദവിനെ സസ്‌പെൻഡ് ചെയ്യുകയായിരുന്നു.

ഒരു ഉള്‍ഗ്രാമത്തിലാണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. മിക്ക കുട്ടികളും സ്കൂളില്‍ നിന്നും ഉച്ചഭക്ഷണം വാങ്ങിയ ശേഷം വീട്ടില്‍ പോയാണ് കഴിക്കുന്നത്. അതുകൊണ്ട് തന്നെ കുട്ടികള്‍ വെറും ചോറാണ് കഴിക്കുന്നതെന്ന് രക്ഷിതാക്കള്‍ അറിഞ്ഞിരുന്നു. ഇതിനെതിരെ പ്രതിഷേധവും സംഘടിപ്പിച്ചിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാനും സമയാസമയങ്ങളിൽ അപ്രതീക്ഷിത പരിശോധനകൾ നടത്താനും വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

TAGS :

Next Story