Quantcast

മണിപ്പൂരിൽ കലാപം രൂക്ഷം: അഞ്ച് ​ദിവസത്തേക്ക് ഇൻ്റർനെറ്റ് നിരോധനം, അനിശ്ചിതകാല കർഫ്യൂ

കർഫ്യൂ ലംഘിച്ച് വിദ്യാർഥികൾ ഉൾപ്പെടെ ആയിരക്കണക്കിന് പ്രതിഷേധക്കാർ സംസ്ഥാന തലസ്ഥാനത്ത് തെരുവിലിറങ്ങി

MediaOne Logo

Web Desk

  • Published:

    10 Sep 2024 2:55 PM GMT

Riots rage in Manipur: Internet ban for five days, indefinite curfew
X

ന്യൂഡൽഹി: അക്രമസംഭവങ്ങളുടെയും പ്രതിഷേധങ്ങളുടെയും പശ്ചാത്തലത്തിൽ മണിപ്പൂരിൽ കർഫ്യൂ ഏർപ്പെടുത്തി. ഇംഫാൽ ഈസ്റ്റ്, ഇംഫാൽ വെസ്റ്റ് ജില്ലകളിലാണ് അധികൃതർ അനിശ്ചിതകാല കർഫ്യൂ ഏർപ്പെടുത്തിയത്. ഇൻ്റർനെറ്റ്, മൊബൈൽ ഡാറ്റ സേവനങ്ങൾക്ക് ഭരണകൂടം നിരോധനം ഏർപ്പെടുത്തി. അഞ്ച് ദിവസത്തേക്ക് വിസാറ്റ്, ബ്രോഡ്ബാൻഡ്, വിപിഎൻ സേവനങ്ങൾ എന്നിവയ്ക്കുൾപ്പെടെയാണ് നിരോധനം.

ആ​​ദ്യം സംസ്ഥാനം മുഴുവൻ നിരോധനം ഏർപ്പെടുത്തിയെങ്കിലും പിന്നീട് താഴ്‌വരയിലെ ജില്ലകൾക്ക് മാത്രമാണ് ഇൻ്റർനെറ്റ് നിരോധനമെന്ന പുതുക്കിയ ഉത്തരവ് പുറപ്പെടുവിച്ചു. കർഫ്യൂ ലംഘിച്ച് വിദ്യാർത്ഥികൾ ഉൾപ്പെടെ ആയിരക്കണക്കിന് പ്രതിഷേധക്കാർ സംസ്ഥാന തലസ്ഥാനത്ത് തെരുവിലിറങ്ങിയതായി ഇംഫാൽ ഫ്രീ പ്രസ് റിപ്പോർട്ട് ചെയ്തു. ഇത് പൊലീസും പ്രകടനക്കാരും തമ്മിലുള്ള ഏറ്റുമുട്ടലിന് കാരണമായി. സംഘർഷത്തിൽ 40 ഓളം വിദ്യാർത്ഥികൾക്ക് പരിക്കേറ്റതായി പിടിഐ റിപ്പോർട്ട് ചെയ്തു.

അതേസമയം, തിങ്കളാഴ്ച, മണിപ്പൂർ സെക്രട്ടേറിയറ്റിനും രാജ്ഭവനും മുന്നിൽ ആയിരക്കണക്കിന് വിദ്യാർഥികൾ തടിച്ചുകൂടി. അടുത്തിടെ നടന്ന ഡ്രോൺ, മിസൈൽ ആക്രമണങ്ങളിൽ പ്രതിഷേധിച്ചായിരുന്നു ഇത്. ഉത്തരവാദികൾക്കെതിരെ വേഗത്തിലുള്ള നടപടി വേണമെന്നും ഇവർ ആവശ്യപ്പെട്ടു. അക്രമം നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ടുവെന്നാരോപിച്ച് ഉന്നത ഉദ്യോഗസ്ഥരുടെയും എംഎൽഎമാരുടെയും രാജി ആവശ്യപ്പെടുകയും ചെയ്തു. സംസ്ഥാനത്ത് ഡ്രോൺ, മിസൈലടക്കമുള്ള ആക്രമണങ്ങളിൽ എട്ട് പേർ മരിക്കുകയും 12 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

TAGS :

Next Story