Quantcast

റോഡ് സുരക്ഷ; ട്രാഫിക് റഡാർ പരിശോധനയ്ക്ക് പുതിയ നിയമങ്ങളുമായി കേന്ദ്ര സർക്കാർ

ഉപഭോക്തൃകാര്യ മന്ത്രാലയത്തിലെ ലീഗൽ മെട്രോളജി വിഭാഗമാണ് കരട് നിയമങ്ങൾക്ക് രൂപം നൽകിയത്

MediaOne Logo

Web Desk

  • Updated:

    2024-11-20 12:48:49.0

Published:

20 Nov 2024 11:46 AM GMT

റോഡ് സുരക്ഷ; ട്രാഫിക് റഡാർ പരിശോധനയ്ക്ക് പുതിയ നിയമങ്ങളുമായി കേന്ദ്ര സർക്കാർ
X

ന്യൂഡൽഹി: രാജ്യത്തുടനീളമുള്ള റോഡ് സുരക്ഷ ലക്ഷ്യമിട്ട് ട്രാഫിക് റഡാർ ഉപകരണങ്ങളുടെ പരിശോധനയ്ക്ക് പുതിയ നിയമങ്ങൾ അവതരിപ്പിക്കാൻ ഒരുങ്ങി കേന്ദ്ര സർക്കാർ. ട്രാഫിക് റഡാർ ഉപകരണങ്ങളുടെ നിർബന്ധിത പരിശോധനയും സ്റ്റാമ്പിംഗും മറ്റ് നിയന്ത്രണങ്ങളും നടപ്പിലാക്കാനാണ് സർക്കാർ ഒരുങ്ങുന്നത്.

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലീഗൽ മെട്രോളജി, റീജിയണൽ റഫറൻസ് ലബോറട്ടറികൾ, വാഹന സർട്ടിഫിക്കേഷൻ ഓർഗനൈസേഷൻ എന്നിവയുൾപ്പെടെ ബന്ധപ്പെട്ട വിഭാ​ഗങ്ങളുമായുള്ള വിപുലമായ കൂടിയാലോചനകൾക്ക് ശേഷമാണ് ഉപഭോക്തൃകാര്യ മന്ത്രാലയത്തിലെ ലീഗൽ മെട്രോളജി വിഭാഗം കരട് നിയമങ്ങൾക്ക് രൂപം നൽകിയത്.

വിവധ വിഭാ​ഗങ്ങളുമായുള്ള കൂടിയാലോചനകളിൽ നിന്ന് ലഭിച്ച നിർദ്ദേശങ്ങൾ ശ്രദ്ധാപൂർവ്വം പരിശോധിച്ച് നിയമങ്ങൾ ഉടൻ പ്രാബല്യത്തിൽ വരുമെന്ന് ഉപഭോക്തൃകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറഞ്ഞു.

എല്ലാ സ്പീഡ് മെഷർമെൻ്റ് ഉപകരണങ്ങളും പരിശോധനയ്ക്ക് വിധേയമാകുകയും ഔദ്യോഗിക സ്റ്റാമ്പുകൾ സ്വീകരിക്കുകയും വേണം. ട്രാഫിക് നിയമ നിർവ്വഹണത്തിന്റെ നിർണായക ഘടകമായ വേഗതയുടെയും ദൂരത്തിൻ്റെയും അളവുകൾക്ക് കൃത്യമായ റീഡിങ് ഉറപ്പുനൽകാനാണ് ഈ നിയമങ്ങൾ കൊണ്ടുവരുന്നത്. നിയമ ലംഘനങ്ങൾ തിരിച്ചറിയുന്നതിനും അപകടകരമായ രീതിയിലുള്ള ഡ്രൈവിംഗ് തടയുന്നതിനും വാഹനത്തിന്റെ കൃത്യമായ വേഗത കണ്ടെത്തുന്നതിന് നിർണായക പങ്കുണ്ട്. റോഡ് സുരക്ഷാ രേഖകൾ മെച്ചപ്പെടുത്താൻ സർക്കാർ ശ്രമിക്കുന്ന സാഹചര്യത്തിലാണ് പുതിയ നിയന്ത്രണങ്ങൾ വരാൻ പോകുന്നത്.

TAGS :

Next Story