Quantcast

വൈദ്യുതിബില്ല് കണ്ട് ഷോക്കടിച്ച് ഗൃഹനാഥന്‍; ലഭിച്ചത് 200 കോടിയുടെ ബില്ല്

കഴിഞ്ഞ മാസം 2500 രൂപ അടച്ച സ്ഥാനത്താണ് ഇത്തവണ 200 കോടിയുടെ ബില്ല് വന്നത്

MediaOne Logo

Web Desk

  • Published:

    10 Jan 2025 10:42 AM GMT

വൈദ്യുതിബില്ല് കണ്ട് ഷോക്കടിച്ച് ഗൃഹനാഥന്‍; ലഭിച്ചത് 200 കോടിയുടെ ബില്ല്
X

ഷിംല: ഹിമാചല്‍ പ്രദേശിലെ ഹമിര്‍പുര്‍ ജില്ലയിൽ വൈദ്യുതിബില്ല് കണ്ട് ഗൃഹനാഥന്‍ ഞെട്ടി. കഴിഞ്ഞ മാസം 2500 രൂപ അടച്ച സ്ഥാനത്ത് ഇത്തവണ വന്നത് 200 കോടിയുടെ ബില്ല്. ബെഹര്‍വിന്‍ ജട്ടന്‍ ഗ്രാമത്തിലെ ലളിത് ധിമന്‍ എന്ന വ്യവസായിക്കാണ് 200 കോടി രൂപയുടെ വൈദ്യുതിബില്ല് ലഭിച്ചത്.

2024 ഡിസംബറിലെ ബില്ലില്‍ 210,42,08,405 രൂപയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. തുടർന്ന് ധിമന്‍ വൈദ്യുതി ഓഫീസിലെത്തി ഉദ്യോഗസ്ഥരോട് കാര്യം തിരക്കുകയും പരാതി നൽകുകയും ചെയ്തു. തുടർന്ന് വൈദ്യുതി ഓഫീസിലെ ഉദ്യോ​ഗസ്ഥർ നടത്തിയ പരിശോധനയിലാണ് സാങ്കേതിക തകരാറ് കാരണം സംഭവിച്ച പിഴവ് മൂലമാണ് ഇത്രയും വലിയ തുക ബില്ലില്‍ അടിച്ചുവന്നത് എന്ന് മനസിലായത്. പിന്നാലെ ധിമന് 4047 രൂപയുടെ യഥാർത്ഥ ബില്ല് ലഭിച്ചു.

കഴിഞ്ഞ വര്‍ഷം ഗുജറാത്തിലെ വല്‍സദ് ജില്ലയിൽ മുസ്ലിം അന്‍സാരി എന്ന വ്യാപാരിക്ക് അദ്ദേഹത്തിന്റെ കടയുടെ ആകെ മൂല്യത്തേക്കാള്‍ വലിയ തുകയാണ് വൈദ്യുതിബില്ലായി ലഭിച്ചത്. 86 ലക്ഷം രൂപയായിരുന്നു അന്‍സാരിക്ക് വന്ന വൈദ്യുതി ബില്ലിൽ രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നത്. ഇദ്ദേഹവും വൈദ്യുതി വകുപ്പിലെ ഉദ്യോഗസ്ഥരെ സമീപിച്ചു. ശേഷം നടത്തിയ പരിശോധനയില്‍ മീറ്ററിലെ തകരാറ് മൂലമാണ് അബദ്ധം സംഭവിച്ചത് എന്ന് കണ്ടെത്തുകയും അദ്ദേഹത്തിന് യഥാർത്ഥ ബില്ല് നൽകുകയും ചെയ്തു.

TAGS :

Next Story