Quantcast

കാവിക്കൊടി മാറ്റി; പ്രൊഫൈൽ ചിത്രം ദേശീയപതാകയാക്കി ആർ.എസ്.എസ്

നാഗ്പൂരിലെ ആർ.എസ്.എസ് ആസ്ഥാനത്ത് രണ്ടു പ്രാവശ്യം മാത്രമാണ് ദേശീയപതാക ഉയർത്തിയിട്ടുള്ളത്. 1947 ആഗസ്റ്റ് 14നും 1950 ജനുവരി 26നുമായിരുന്നു ഇത്. ഇതിനുശേഷം 2001 ജനുവരിയിൽ ഒരുസംഘം ബലപ്രയോഗത്തിലൂടെ പതാക ഉയർത്തുകയും ചെയ്തിരുന്നു

MediaOne Logo

Web Desk

  • Updated:

    2022-08-13 07:34:54.0

Published:

13 Aug 2022 7:30 AM GMT

കാവിക്കൊടി മാറ്റി; പ്രൊഫൈൽ ചിത്രം ദേശീയപതാകയാക്കി ആർ.എസ്.എസ്
X

നാഗ്പൂർ: വിമർശനങ്ങൾക്കു പിന്നാലെ സോഷ്യൽ മീഡിയ ഹാൻഡിലുകളുടെ പ്രൊഫൈൽ ചിത്രങ്ങൾ ദേശീയപതാകയാക്കി ആർ.എസ്.എസ്. രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച 'ഹർ ഘർ തിരംഗ' കാംപയിനിന്റെ ഭാഗമായാണ് പ്രൊഫൈൽമാറ്റം. പ്രൊഫൈലിലുണ്ടായിരുന്ന കാവിക്കൊടി മാറ്റിയാണ് ദേശീയപതാകയാക്കിയത്.

കഴിഞ്ഞ ദിവസങ്ങളിൽ വിവിധ കക്ഷികളും നേതാക്കളും തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ ഡിസ്‌പ്ലേ പിക്ചർ(ഡി.പി) ദേശീയപതാകയാക്കിയിരുന്നു. എന്നാൽ, മോദിയുടെ പ്രഖ്യാപനം വന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും ആർ.എസ്.എസ്സിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ ഹാൻഡിലുകൾ മാറ്റിയിയിരുന്നില്ല. ദേശീയപതാകയോട് തുടരുന്ന എതിർപ്പിന്റെ ഭാഗമാണിതെന്നായിരുന്നു കോൺഗ്രസിന്റെ പ്രതികരണം. 52 വർഷമായി ദേശീയപതാക ഉയർത്താൻ തയാറാകാത്ത ദേശവിരുദ്ധ സംഘടനയിൽനിന്നുള്ളവരാണ് ഇപ്പോൾ 'ഹർ ഘർ തിരംഗ' മുദ്രാവാക്യം മുഴക്കുന്നതെന്ന് രാഹുൽ ഗാന്ധി വിമർശിച്ചു.

പ്രൊഫൈൽ ചിത്രം മാറ്റിയതിനൊപ്പം ആർ.എസ്.എസ് തലവൻ മോഹൻ ഭാഗവതിന്റെ സ്വാതന്ത്ര്യദിന വിഡിയോ സന്ദേശവും അക്കൗണ്ടുകളിൽ പങ്കുവച്ചിട്ടുണ്ട്. എല്ലാവരും സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം ആഘോഷിക്കണമെന്ന് സന്ദേശത്തിൽ ഭാഗവത് ആഹ്വാനം ചെയ്തു. എല്ലാ വീടുകളിലും മൂവർണക്കൊടി ഉയർത്തണം. രാജ്യത്തിന്റെ ആത്മാഭിമാനം ഉയർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നാഗ്പൂരിലെ ആർ.എസ്.എസ് ആസ്ഥാനത്ത് രണ്ടു പ്രാവശ്യം മാത്രമാണ് ദേശീയപതാക ഉയർത്തിയിട്ടുള്ളത്. 1947 ആഗസ്റ്റ് 14നും 1950 ജനുവരി 26നുമായിരുന്നു ഇത്. ഇതിനുശേഷം 2001 ജനുവരി 26 വരെ ഇവിടെ പതാക ഉയർത്തിയിരുന്നില്ല. 2001ൽ രാഷ്ട്രപ്രേമി യുവാദൾ എന്ന സംഘടനയിൽ അംഗങ്ങളായ മൂന്നുപേർ വന്ന് ബലപ്രയോഗത്തിലൂടെ പതാക ഉയർത്തുകയായിരുന്നു. ഇവരെ പിന്നീട് അറസ്റ്റ് ചെയ്യുകയും 2013ൽ മോചിപ്പിക്കുകയും ചെയ്തു.

Summary: RSS changes profile pictures of social media accounts to national flag

TAGS :

Next Story