Quantcast

വി.എച്ച്.പി ഘോഷയാത്രയ്ക്ക് കല്ലെറിയാൻ ഒളിത്താവളമൊരുക്കിയെന്ന് ആരോപണം; നൂഹിലെ ഹോട്ടൽ ഇടിച്ചുനിരത്തി

നിയമവിരുദ്ധമായി പ്രവർത്തിക്കുന്നുവെന്ന് ആരോപിച്ച് ഇന്നലെ നൽഹാറിൽ 45 കടകളാണു പൊളിച്ചുനീക്കിയത്. 100 മുസ്‌ലിം വീടുകൾ തകർത്തതായും റിപ്പോർട്ടുണ്ട്

MediaOne Logo

Web Desk

  • Published:

    6 Aug 2023 1:57 PM GMT

Sahara Hotel in Haryanas Nuh demolished by bulldozers, Sahara Hotel in Haryanas Nuh bulldozed, bulldozer raj in Haryana Nuh, Nuh violence, Haryana clashes
X

നൂഹിലെ സഹാറാ റസ്റ്റൊറന്‍റ് ബുള്‍ഡോസര്‍ ഉപയോഗിച്ചു പൊളിച്ചുനീക്കുന്നു

ചണ്ഡിഗഢ്: ഹരിയാനയിലെ സംഘർഷമേഖലയിൽ നാലാം ദിവസവും ബുൾഡോസർ നടപടികൾ തുടരുകയാണ് ഭരണകൂടം. നൂഹിൽ വി.എച്ച്.പി ഘോഷയാത്രയ്ക്കു നേരെ കല്ലേറുണ്ടതായി ആരോപിക്കപ്പെടുന്ന ഹോട്ടലിൽ ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചുനിരത്തി. വ്യാഴാഴ്ച ആരംഭിച്ച പൊളിച്ചുനീക്കൽ നടപടികളാണ് ഇപ്പോഴും തുടരുന്നത്.

ഇന്നു രാവിലെ നൂഹ് ജില്ലാ ഭരണകൂടമാണ് പൊലീസ് സന്നാഹത്തോടെ നൂഹിലെ സഹാറ ഫാമിലി റസ്റ്റൊറന്റ് പൊളിക്കാനായി എത്തിയത്. മുസ്‌ലിം ഉടമസ്ഥതയിലുള്ള റസ്റ്ററന്റ് അനധികൃതമായി നിർമിച്ചതാണെന്ന് ജില്ല നഗര ആസൂത്രകൻ വിനേഷ് കുമാർ ആരോപിച്ചു. കെട്ടിടം പൂർണമായും നിയമവിരുദ്ധമായാണു പ്രവർത്തിക്കുന്നതെന്നും ഇതുമായി ബന്ധപ്പെട്ടു നേരത്തെ നോട്ടിസ് നൽകിയിരുന്നുവെന്നും വിനേഷ് കുമാർ പറഞ്ഞു. ഘോഷയാത്രയ്ക്കുനേരെ ഗുണ്ടാസംഘം കല്ലെറിഞ്ഞതും ഇവിടെനിന്നാണെന്നും അതുകൊണ്ടാണ് ഇപ്പോൾ നടപടി സ്വീകരിക്കുന്നതെന്നും ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

നിയമവിരുദ്ധമായി പ്രവർത്തിക്കുന്നുവെന്ന് ആരോപിച്ച് ഇന്നലെ നൽഹാറിൽ 45 കടകളാണു പൊളിച്ചുനീക്കിയത്. 100 മുസ്‌ലിം വീടുകൾ തകർത്തതായും റിപ്പോർട്ടുണ്ട്. നൂഹ്, പൽവൽ ജില്ലകളിലെ ഇന്റർനെറ്റ് നിരോധനം ചൊവ്വാഴ്ച വരെ നീട്ടിയിട്ടുണ്ട്. എസ്.എം.എസ് നിരോധനം നാളെ വൈകീട്ട് അഞ്ചുവരെ തുടരും.

Summary: Sahara Hotel in Haryana's Nuh, from where allegedly stones were pelted at VHP procession, demolished by bulldozers

TAGS :

Next Story