സല്‍മാന്‍ ഖാന് വധഭീഷണി; ഇ-മെയിലിന്‍റെ ഉറവിടം യു.കെയില്‍ നിന്നെന്ന് മുംബൈ പൊലീസ്
യുകെ ആസ്ഥാനമായുള്ള ഒരു മൊബൈൽ നമ്പറുമായി മെയിൽ ലിങ്ക് ചെയ്തിട്ടുണ്ടെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
സല്‍മാന്‍ ഖാന്‍
മുംബൈ: ബോളിവുഡ് താരം സല്‍മാന്‍ ഖാന് ഭീഷണി സന്ദേശം അയച്ച ഇ-മെയിലിന്‍റെ ഉറവിടം യു.കെയിലാണെന്ന് മുംബൈ പൊലീസ്. മെയിൽ അയച്ച ഇ-മെയിൽ ഐഡിയിൽ നിന്നും കാര്യമായ വിവരങ്ങൾ ലഭിച്ചിട്ടില്ലെങ്കിലും യുകെ ആസ്ഥാനമായുള്ള ഒരു മൊബൈൽ നമ്പറുമായി മെയിൽ ലിങ്ക് ചെയ്തിട്ടുണ്ടെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
ആരുടെ പേരിലാണ് നമ്പർ രജിസ്റ്റർ ചെയ്തതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.കഴിഞ്ഞയാഴ്ച, സൽമാന്‍റെ ഓഫീസിലേക്ക് ഭീഷണി ഇ-മെയിലുകൾ അയച്ചുവെന്നാരോപിച്ച് ജയിലിലടച്ച ഗുണ്ടാത്തലവനായ ലോറൻസ് ബിഷ്‌ണോയ്, ഗോൾഡി ബ്രാർ, രോഹിത് ഗാർഗ് എന്നിവർക്കെതിരെ മുംബൈ പൊലീസ് കേസെടുത്തിരുന്നു. ഐപിസി 506(2),120(ബി), 34 വകുപ്പുകൾ പ്രകാരമാണ് ബാന്ദ്ര പോലീസ് കേസെടുത്തത്.താരത്തിന് ഭീഷണിയുണ്ടെന്ന് മനസിലാക്കിയ മുംബൈ പൊലീസ് ഖാന് Y+ കാറ്റഗറി സുരക്ഷയും ഏർപ്പെടുത്തിയിട്ടുണ്ട്. നേരത്തെ ലോറൻസ് ബിഷ്‌ണോയി സംഘത്തിൽ നിന്ന് താരത്തിന് ഭീഷണി കത്ത് ലഭിച്ചതിനെ തുടർന്നാണ് മഹാരാഷ്ട്ര സർക്കാർ സുരക്ഷ ഏര്‍പ്പെടുത്തിയത്.
കഴിഞ്ഞ വര്‍ഷവും സല്‍മാനും പിതാവിനും വധഭീഷണി കത്ത് ലഭിച്ചിരുന്നു. അക്രമികൾ വെടിവച്ചു കൊലപ്പെടുത്തിയ പഞ്ചാബ് ഗായകനും കോൺഗ്രസ് നേതാവുമായ സിദ്ദു മൂസവാലയുടെ അവസ്ഥയുണ്ടാകുമെന്നാണ് ഒരു മാസം മുൻപ് ലഭിച്ച ഭീഷണിക്കത്തിലുണ്ടായിരുന്നത്. ജൂൺ അഞ്ചിന് ബാന്ദ്രയിൽനിന്നാണ് കത്തു ലഭിച്ചത്. സൽമാൻ പ്രഭാത സവാരിക്കു പോകുന്ന വഴിയിൽനിന്ന് സുരക്ഷാ ഉദ്യോഗസ്ഥർ കത്ത് കണ്ടെടുക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് താരം സ്വയം സുരക്ഷ ശക്തമാക്കിയിരുന്നു. തന്‍റെ ടൊയോട്ട ലാൻഡ് ക്രൂയിസർ എസ്‌യുവി കവചവും ബുള്ളറ്റ് പ്രൂഫ് ഗ്ലാസും ഉപയോഗിച്ച് നവീകരിച്ചിരുന്നു. തോക്ക് കൈവശം വയ്ക്കാനും സല്‍മാന് മുംബൈ പൊലീസ് അനുമതി നല്‍കിയിരുന്നു.
Adjust Story Font
16