Quantcast

സനാതന ധര്‍മ്മം ഡെങ്കിയും മലേറിയയും പോലെ; തുടച്ചുനീക്കണമെന്ന് ഉദയനിധി സ്റ്റാലിന്‍,വിവാദം

സനാതന ധർമ്മം സാമൂഹിക നീതിക്കും സമത്വത്തിനും എതിരാണെന്ന് സനാതന നിർമാർജന സമ്മേളനത്തിൽ സംസാരിക്കവെ ഉദയനിധി വ്യക്തമാക്കി

MediaOne Logo

Web Desk

  • Published:

    3 Sep 2023 4:57 AM GMT

Udhayanidhi Stalin
X

ഉദയനിധി സ്റ്റാലിന്‍

ചെന്നൈ: സംഘപരിവാറിന്‍റെ സനാതനധര്‍മത്തെ രൂക്ഷമായി വിമര്‍ശിച്ച് നടനും തമിഴ്നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്‍. സനാതന ധര്‍മ്മം ഡെങ്കിയും മലേറിയയും പോലെയാണെന്നും എതിര്‍ക്കുകയല്ല, തുടച്ചുനീക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സനാതന ധർമ്മം സാമൂഹിക നീതിക്കും സമത്വത്തിനും എതിരാണെന്ന് സനാതന നിർമാർജന സമ്മേളനത്തിൽ സംസാരിക്കവെ ഉദയനിധി വ്യക്തമാക്കി.

"ചില കാര്യങ്ങൾ എതിർക്കാൻ കഴിയില്ല, അത് ഇല്ലാതാക്കണം. ഡെങ്കി, കൊതുകുകൾ, മലേറിയ, കൊറോണ എന്നിവയെ നമുക്ക് എതിർക്കാൻ കഴിയില്ല. നമ്മൾ ഇത് ഉന്മൂലനം ചെയ്യണം. അങ്ങനെയാണ് സനാതനയെ ഉന്മൂലനം ചെയ്യേണ്ടത്," അദ്ദേഹം പറഞ്ഞതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.സനാതന എന്ന പേര് സംസ്‌കൃതത്തിൽ നിന്നാണ്..ഉദയനിധി വിശദീകരിച്ചു. ബി.ജെ.പി ഐടി സെൽ തലവൻ അമിത് മാളവ്യ ഉദയനിധി സ്റ്റാലിനെതിരെ രംഗത്തെത്തി. ജനസംഖ്യയുടെ 80 ശതമാനം പേരെ ഇല്ലാതാക്കണമെന്നാണ് ഉദയിനിധി ആഹ്വാനം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

"തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍റെ മകനും ഡിഎംകെ സർക്കാരിലെ മന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ സനാതന ധർമ്മത്തെ മലേറിയയും ഡെങ്കിപ്പനിയുമായി ബന്ധിപ്പിച്ചിരിക്കുന്നു. അത് ഇല്ലാതാക്കണം, എതിർക്കുക മാത്രമല്ല വേണ്ടത് എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.ചുരുക്കത്തിൽ, സനാതന ധർമ്മം പിന്തുടരുന്ന ഭാരതത്തിലെ 80 ശതമാനം ജനങ്ങളെയും വംശഹത്യ നടത്താനാണ് അദ്ദേഹം ആഹ്വാനം ചെയ്യുന്നത്.ഡിഎംകെ പ്രതിപക്ഷ ബ്ലോക്കിലെ പ്രമുഖ അംഗവും കോൺഗ്രസിന്‍റെ ദീർഘകാല സഖ്യകക്ഷിയുമാണ്. ഇതാണോ മുംബൈ യോഗത്തില്‍ ധാരണയായത്?'' അമിത് മാളവ്യ ട്വിറ്ററില്‍ കുറിച്ചു.

എന്നാല്‍ സനാതന ധർമ്മ അനുയായികളായ ആളുകളെ വംശഹത്യ ചെയ്യാൻ താൻ ഒരിക്കലും ആഹ്വാനം ചെയ്തിട്ടില്ലെന്ന് ബിജെപി നേതാവിന് മറുപടിയായി ഉദയനിധി സ്റ്റാലിൻ പറഞ്ഞു.തന്‍റെ വാക്കുകളിൽ ഉറച്ചു നിൽക്കുകയാണെന്നും സനാതന ധർമ്മം മൂലം ദുരിതമനുഭവിക്കുന്ന പാർശ്വവൽക്കരിക്കപ്പെട്ട സമുദായങ്ങൾക്ക് വേണ്ടിയാണ് താൻ സംസാരിച്ചതെന്നും അദ്ദേഹം പറഞ്ഞു.തന്റെ പരാമർശവുമായി ബന്ധപ്പെട്ട് ഏത് നിയമപരമായ വെല്ലുവിളികളും നേരിടാൻ തയ്യാറാണെന്ന് ഡിഎംകെ നേതാവ് പറഞ്ഞു. എംകെ സ്റ്റാലിന്‍റെ നേതൃത്വത്തിൽ സാമൂഹ്യനീതി ഉയർത്തിപ്പിടിക്കുന്നതിനും സമത്വ സമൂഹം സ്ഥാപിക്കുന്നതിനുമായി ഡിഎംകെ സർക്കാർ പോരാടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാവി ഭീഷണികളില്‍ ഞങ്ങള്‍ പതറില്ല. പെരിയാർ, അണ്ണാ, കലൈഞ്ജർ എന്നിവരുടെ അനുയായികളായ ഞങ്ങൾ, നമ്മുടെ മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ സമർത്ഥമായ മാർഗനിർദേശത്തിന് കീഴിൽ സാമൂഹിക നീതി ഉയർത്തിപ്പിടിക്കാനും സമത്വ സമൂഹം സ്ഥാപിക്കാനും എന്നേക്കും പോരാടും, ”ഉദയനിധി സ്റ്റാലിൻ പറഞ്ഞു.

TAGS :

Next Story