Quantcast

സഞ്ജയ് സിങ് ഒളിംപിക് വില്ലേജിലെത്തി തീരുമാനങ്ങളെടുക്കുന്നു; ഗുസ്തി ഫെഡറേഷനെതിരെ വിനേഷ് ഫോഗട്ട്

ഫോഗോട്ടിന്റെ അഭിഭാഷകൻ രാഹുൽ മെഹ്‌റയാണ് ആരോപണം ഉന്നയിച്ചത്

MediaOne Logo

Web Desk

  • Updated:

    2024-08-08 14:23:17.0

Published:

8 Aug 2024 1:33 PM GMT

Sanjay Singh arrives at the Olympic Village and takes decisions; Vinesh Phogat against the wrestling federation, latest news malayalam സഞ്ജയ് സിങ് ഒളിംപിക്സ് വില്ലേജിലെത്തി തീരുമാനങ്ങളെടുക്കുന്നു; ഗുസ്തി ഫെഡറേഷനെതിരെ വിനേഷ് ഫോഗട്ട്
X

ഡൽഹി: ഭാരപരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്ന് ഒളിമ്പിക് നിന്ന് പുറത്താതയതിന്റെ തൊട്ടടുത്ത ദിവസം തന്നെ ഗുസ്തി ഫെഡറേഷനെതിരെ വിനേഷ് ഫോഗട്ട്. ഗുസ്തി ഫെഡറേഷനെ സസ്‌പെൻഡ് ചെയ്തിട്ടും അധ്യക്ഷൻ സഞ്ജയ് സിങ് ഒളിമ്പിക്സ് വില്ലേജിൽ എത്തി തീരുമാനങ്ങൾ എടുക്കുവെന്നാണ് ആരോപണം. വിനേഷ് ഫോഗോട്ടിന്റെ അഭിഭാഷകൻ രാഹുൽ മെഹ്‌റയാണ് ഡൽഹി ഹൈകോടതിയിൽ ആരോപണം ഉന്നയിച്ചത്.

കഴിഞ്ഞ വർഷം ഡിസംബറിലാണ് ഗുസ്തി ഫെഡറേഷനെ കായിക മന്ത്രാലയം സസ്പെൻഡ് ചെയ്തത്. ഇതിന് പിന്നാലെ ഉടൻ തെരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് ഗുസ്തി താരങ്ങൾ തന്നെയാണ് കോടതിയെ സമീപിച്ചത്. ഇതിൽ വാദം കേൾക്കുന്നതിനിടെയാണ് ആരോപണം. പദവിയിൽ നിന്ന് പുറത്തായിട്ടും സഞ്ജയ് സിങ് ഒളിമ്പിക്സ് വില്ലേജിലെത്തി കാര്യങ്ങൾ തീരുമാനിക്കുന്നതിൽ ​ഗൂഢാലോചനയുണ്ടെന്നാണ് ആരോപണം.

അയോഗ്യയാക്കപ്പെട്ടതിനെ തുടർന്ന് വിരമിക്കുന്നതായി ഫോഗട്ട് അറിയിച്ചിരുന്നു. എക്സിലൂടെയാണ് താരം വിരമിക്കൽ പ്രഖ്യാപിച്ചത്. സ്വപ്നങ്ങൾ തകർന്നുവെന്നും ഇനി മത്സരിക്കാനുള്ള കരുത്തില്ലെന്നും എല്ലാവരും തന്നോട് ക്ഷമിക്കണമെന്നും വിനേഷ് ഫോഗട്ട് കുറിച്ചു. ‘ഗുസ്തി ജയിച്ചു. ഞാൻ തോറ്റു. ക്ഷമിക്കണം, നിങ്ങളുടെ സ്വപ്നം, എൻ്റെ ധൈര്യം എല്ലാം തകർന്നു, ഇതിൽ കൂടുതൽ കരുത്ത് എനിക്കില്ല. വിട ഗുസ്‌തി 2001-2024 . നിങ്ങളോടെല്ലാം ഞാൻ എന്നും കടപ്പെട്ടിരിക്കും, ക്ഷമിക്കണം' എക്സിൽ വിനേഷ് കുറിച്ചതി​ങ്ങനെയായിരുന്നു. വിനേഷിന്റെ വിരമിക്കൽ പ്രഖ്യാപനം ഞെട്ടലോടെയാണ് ലോകം കേട്ടത്. പുലർച്ചെയാണ് വിരമിക്കൽ പ്രഖ്യാപനം വിനേഷ് ട്വീറ്റ് ചെയ്തത്.

ഉറപ്പായിരുന്ന ഒരു മെഡലാണ് വിനേഷ് ഫോഗട്ട് അയോഗ്യയാക്കപ്പെട്ടതോടെ രാജ്യത്തിന് നഷ്ടമായത്. പാരിസ് ഒളിമ്പിക്സിൽ 50 കിലോ ഗുസ്തി ഫ്രീസ്റ്റൈൽ വിഭാഗത്തിലാണ് വിനേഷിനെ അയോഗ്യയാക്കിയത്. ഫൈനലിൽ ഇടംപിടിച്ച വിനേഷ് ഭാരപരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്നാണ് നടപടി.

TAGS :

Next Story