സ്കാനിംഗില്‍ ഇരട്ടകള്‍; ജനിച്ചപ്പോള്‍ കുഞ്ഞിന് രണ്ടു തലയും മൂന്നു കൈകളും
ഇപ്പോൾ ശിശുരോഗ വിഭാഗത്തിന്‍റെ ഐസിയുവിൽ ചികിത്സയിലാണ് കുഞ്ഞ്
മധ്യപ്രദേശ്/ഇന്‍ഡോര്‍: മധ്യപ്രദേശിലെ രത്‍ലാമില്‍ രണ്ടു തലയും മൂന്നു കൈകളുമുള്ള അപൂര്‍വ കുഞ്ഞിന് ജന്‍മം നല്‍കി യുവതി. ശിശുവിനെ ഇൻഡോറിലെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് അയച്ചു. ഇപ്പോൾ ശിശുരോഗ വിഭാഗത്തിന്‍റെ ഐസിയുവിൽ ചികിത്സയിലാണ് കുഞ്ഞ്.
''ദമ്പതികളുടെ ആദ്യ കുട്ടിയാണിത്, നേരത്തെ സോണോഗ്രാഫി റിപ്പോർട്ടിൽ രണ്ട് കുട്ടികളുണ്ടെന്ന് കാണിച്ചിരുന്നു. ഇത് ഒരു അപൂർവ സംഭവമാണ്. കുഞ്ഞിന്‍റെ ആയുസിന്‍റെ കാര്യത്തില്‍ സംശയമുണ്ട്'' കുട്ടിയെ ചികിത്സിക്കുന്ന ഡോ ബ്രജേഷ് ലഹോട്ടി എ.എന്‍.ഐയോട് പറഞ്ഞു. കുട്ടിയുടെ ശരീരത്തിന്‍റെ മുകൾ ഭാഗം സാധാരണ പോലെയാണ്. കുട്ടിക്ക് രണ്ട് സുഷുമ്നാ നാഡികളും ഒരു വയറുമാണ് ഉള്ളത്. അതു വളരെ ദുര്‍ഘടകരമായ അവസ്ഥയാണ്. ഡിസെഫാലിക് പാരപാഗസ് എന്ന രോഗാവസ്ഥയാണ് കുട്ടിക്ക്'' ഡോക്ടര്‍ വ്യക്തമാക്കി. കുട്ടിക്ക് മൂന്ന് കിലോയോളം ഭാരമുണ്ടെന്നും ശരീരത്തിൽ ചലനമുണ്ടെന്നും ഡോക്ടർ പറഞ്ഞു. എന്നിരുന്നാലും കുഞ്ഞിന്‍റെ നില ഗുരുതരമാണെന്നും ഡോക്ടര്‍ അറിയിച്ചു.
Adjust Story Font
16