Quantcast

ഉത്തരാഖണ്ഡ് ഏക സിവിൽ കോഡിൽനിന്ന് പട്ടിക വർഗ വിഭാഗങ്ങൾ പുറത്ത്; മുസ്‍ലിംകളെയും ഒഴിവാക്കണമെന്നാവശ്യം

‘പൗരന്മാരുടെ മൗലികാവകാശങ്ങൾ അംഗീകരിച്ചുകൊണ്ട് മുസ്‍ലിംകൾക്ക് എന്തുകൊണ്ട് മതസ്വാതന്ത്ര്യം നൽകാനാവുന്നില്ല?’

MediaOne Logo

Web Desk

  • Published:

    7 Feb 2024 10:57 AM GMT

Features of Uttarakhand
X

കഴിഞ്ഞദിവസമാണ് ഉത്തരാഖണ്ഡ് നിയമസഭയിൽ ഏക സിവിൽ കോഡ് ബില്ല് അവതരിപ്പിച്ചത്. സംസ്ഥാനത്തെ പട്ടിക വർഗ വിഭാഗങ്ങളെ ഇതിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. സമാന രീതിയിൽ മുസ്‍ലിംകളെയും ഒഴിവാക്കണമെന്ന് ജംഇയത്തുൽ ഉലമ ഹിന്ദ് അധ്യക്ഷൻ അർഷദ് മദനി ആവശ്യപ്പെട്ടു.

‘ശരീഅത്തിന് വിരുദ്ധമായ ഒരു നിയമവും ഞങ്ങൾക്ക് അംഗീകരിക്കാൻ കഴിയില്ല. ഒരു മുസ്ലിമിന് എല്ലാ കാര്യങ്ങളിലും വിട്ടുവീഴ്ച ചെയ്യാൻ കഴിയും. എന്നാൽ, അവർക്ക് ഒരിക്കലും ശരീഅത്തിലും മതത്തിലും വിട്ടുവീഴ്ച ചെയ്യാൻ സാധ്യമല്ല’ -അർഷദ് മദനി വ്യക്തമാക്കി.

ഭരണഘടനയിലെ വകുപ്പ് പ്രകാരമാണ് പട്ടികവർഗക്കാരെ ഏക സിവിൽ കോഡിൽനിന്ന് മാറ്റിനിർത്തുന്നത്. പൗരന്മാരുടെ മൗലികാവകാശങ്ങൾ അംഗീകരിച്ചുകൊണ്ട് ഭരണഘടനയുടെ 25, 26 വകുപ്പുകൾ പ്രകാരം മുസ്‍ലിംകൾക്ക് മതസ്വാതന്ത്ര്യം എന്തുകൊണ്ട് നൽകാനാവുന്നില്ല? ഏക സിവിൽ കോഡ് മൗലികാവകാശങ്ങളെ നിഷേധിക്കുകയാണ്. ഇത് ഏക സിവിൽ കോഡാണെങ്കിൽ പിന്നെ എന്തിനാണ് പൗരന്മാർക്കിടയിൽ ഈ വേർതിരിവ്.

ബില്ലിൻ്റെ നിയമവശങ്ങൾ അവലോകനം ചെയ്യും. അതിന് ശേഷം നിയമനടപടികൾ സംബന്ധിച്ച് തീരുമാനിക്കും. മുസ്‌ലിംകളുടെ വ്യക്തിനിയമത്തെക്കുറിച്ചല്ല, രാജ്യത്തിൻ്റെ മതേതര ഭരണഘടനയെ അതേപടി നിലനിർത്തുന്നതിനെക്കുറിച്ചാണ് ചോദ്യം. രാജ്യത്ത് സിവിൽ നിയമം ഒരുപോലെയല്ലെങ്കിൽ പിന്നെ എന്തിനാണ് രാജ്യത്തുടനീളം കുടുംബനിയമം നടപ്പാക്കാൻ നിർബന്ധിക്കുന്നതെന്നും അർഷദ് മദനി ചോദിച്ചു.

കഴിഞ്ഞദിവസമാണ് ഉത്തരാഖണ്ഡിൽ ബി.ജെ.പി സർക്കാറിന്റെ നേതൃത്വത്തിൽ കൊണ്ടുവന്ന ഏക സിവിൽ കോഡ് ബില്ല് നിയമസഭയിൽ അവതരിപ്പിച്ചത്. ജയ് ശ്രീറാം, വ​ന്ദേ മാതരം, ഭാരത് മാതാ കീ ജയ് എന്നീ വിളികളോടെയായിരുന്നു ബില്ലിന്റെ അവതരണം.

വി​വാ​ഹം, വി​വാ​ഹ​മോ​ച​നം, ഭൂ​മി, സ്വ​ത്തു​ക്ക​ൾ, പി​ന്തു​ട​ർ​ച്ചാ​വ​കാ​ശം എ​ന്നി​വ​യി​ൽ എ​ല്ലാ പൗ​ര​ൻ​മാ​ർ​ക്കും തുല്യ നി​യ​മം വ്യ​വ​സ്ഥ ചെ​യ്യു​ന്നുവെന്നാണ് സർക്കാർ പറയുന്നത്. എന്നാൽ, ഇതിൽനിന്നാണ് ​സംസ്ഥാനത്തെ 2.9 ശതമാനം വരുന്ന പട്ടിക വർഗ വിഭാഗങ്ങളെ ഒഴിവാക്കിയത്. കൂടാതെ ഭ​ര​ണ​ഘ​ട​ന​യു​​ടെ 21ാം ഭാ​ഗ​മ​നു​സ​രി​ച്ച് ആ​ചാ​ര​പ​ര​മാ​യ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്ക​പ്പെ​ടു​ന്ന വ്യ​ക്തി​ക​ളെ​യും ബി​ല്ലി​ന്റെ പ​രി​ധി​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി. ഉ​ത്ത​രാ​ഖ​ണ്ഡി​ൽ താ​മ​സി​ക്കു​ന്ന​വ​ർ​ക്കും സം​സ്ഥാ​ന​ത്തി​നു പു​റ​ത്ത് താ​മ​സി​ക്കു​ന്ന ഉ​ത്ത​രാ​ഖ​ണ്ഡ് സ്വ​ദേ​ശി​ക​ൾ​ക്കും നി​യ​മം ബാ​ധ​ക​മാ​യി​രി​ക്കും.

ബി​ൽ പ്ര​കാ​രം വി​വാ​ഹ​വും ലി​വ് ഇ​ൻ ബ​ന്ധ​ങ്ങ​ളും ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​ത് നി​ർ​ബ​ന്ധ​മാ​ണ്. വി​വാ​ഹം ക​ഴി​ക്കാ​തെ ഒ​രു​മി​ച്ച് താ​മ​സി​ക്കു​ന്ന​വ​ർ ഒ​രു മാ​സ​ത്തി​ന​കം ത​ങ്ങ​ളു​ടെ താ​മ​സ പ​രി​ധി​യിലെ ര​ജി​സ്ട്രാ​ർ​ക്ക് നി​ശ്ചി​ത ഫോ​റ​ത്തി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണം. ഒ​രു​മി​ച്ച് ക​ഴി​യു​ന്ന​വ​രി​ൽ ഒ​രാ​ൾ പ്രാ​യ​പൂ​ർ​ത്തി ആ​കാ​ത്ത​യാ​ളാ​ണെ​ങ്കി​ൽ ര​ജി​സ്ട്രേ​ഷ​ൻ അ​നു​വ​ദി​ക്കി​ല്ല.

നി​ർ​ബ​ന്ധി​ച്ചോ തെ​റ്റി​ദ്ധ​രി​പ്പി​ച്ചോ അ​ന്യാ​യ​മാ​യ സ്വാ​ധീ​നം ചെ​ലു​ത്തി​യോ ആ​ണ് പ​ങ്കാ​ളി​യു​ടെ സ​മ്മ​തം വാ​ങ്ങി​യ​തെ​ങ്കി​ൽ അ​ത്ത​രം ബ​ന്ധ​വും ര​ജി​സ്റ്റ​ർ ചെ​യ്യി​ല്ല. ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താ​തെ ഒ​രു മാ​സ​ത്തി​ല​ധി​കം ഒ​രു​മി​ച്ച് ക​ഴി​ഞ്ഞാ​ൽ മൂ​ന്നു മാ​സം വ​രെ ത​ട​വോ 10,000 രൂ​പ​വ​രെ പി​ഴ​യോ ര​ണ്ടും കൂ​ടി​യോ ശി​ക്ഷ ല​ഭി​ക്കാം. ലി​വ് ഇ​ൻ ബ​ന്ധ​ത്തി​ലെ പ​ങ്കാ​ളി ഉ​പേ​ക്ഷി​ച്ച് പോ​വു​ക​യാ​ണെ​ങ്കി​ൽ സ്ത്രീ​ക്ക് ജീ​വ​നാം​ശം തേ​ടി കോ​ട​തി​യെ സ​മീ​പി​ക്കാം. ഇ​ത്ത​രം ബ​ന്ധ​ത്തി​ൽ ജ​നി​ക്കു​ന്ന കു​ട്ടി​ക്ക് നി​യ​മ​പ​ര​മാ​യ എ​ല്ലാ അ​വ​കാ​ശ​ങ്ങ​ളു​മു​ണ്ടാ​കും.

വി​വാ​ഹ സ​മ​യ​ത്ത് ദ​മ്പ​തി​ക​ളി​ലാ​ർ​ക്കും ജീ​വി​ച്ചി​രി​ക്കു​ന്ന മ​റ്റൊ​രു പ​ങ്കാ​ളി ഉ​ണ്ടാ​ക​രു​ത്. വി​വാ​ഹ​ത്തി​ന് പു​രു​ഷ​ന് 21 വ​യ​സ്സും സ്ത്രീ​ക്ക് 18 വ​യ​സ്സും പൂ​ർ​ത്തി​യാ​യി​രി​ക്ക​ണം. സ്വ​ന്തം മ​താ​ചാ​ര​പ്ര​കാ​രം വി​വാ​ഹ ച​ട​ങ്ങ് ന​ട​ത്താം. ബ​ഹു​ഭാ​ര്യത്വം ബി​ല്ലിൽ നി​രോ​ധി​ക്കു​ന്നുണ്ട്.

കോ​ട​തി​ക​ൾ അ​നു​വ​ദി​ക്കു​ന്ന വി​വാ​ഹ മോ​ച​ന​ങ്ങ​ൾ നി​യ​മ​ത്തി​ലെ വ്യ​വ​സ്ഥ​ക​ൾ പ്ര​കാ​രം ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. സ്ത്രീ​ക്കും പു​രു​ഷ​നും വി​വാ​ഹ​മോ​ച​ന​ത്തി​നാ​യി കോ​ട​തി​യെ സ​മീ​പി​ക്കാം. ഭ​ർ​ത്താ​വ് ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കു​ക​യോ പ്ര​കൃ​തി​വി​രു​ദ്ധ ലൈം​ഗി​ക ബ​ന്ധ​ത്തി​ൽ ഏ​ർ​പ്പെ​ടു​ക​യോ ചെ​യ്താ​ലോ ഒ​ന്നി​ല​ധി​കം ഭാ​ര്യ​മാ​രു​ണ്ടെ​ങ്കി​ലോ സ്ത്രീ​ക്ക് വി​വാ​ഹ​മോ​ച​നം തേ​ടാം. സ​വി​ശേ​ഷ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ഒ​ഴി​കെ ദ​മ്പ​തി​ക​ൾ​ക്ക് വി​വാ​ഹം ക​ഴി​ഞ്ഞ് ഒ​രു വ​ർ​ഷ​ത്തി​ന​കം വി​വാ​ഹ മോ​ച​ന​ത്തി​നാ​യി കോ​ട​തി​യെ സ​മീ​പി​ക്കാ​ൻ ക​ഴി​യി​ല്ല.

ആ​ൺ​മ​ക്ക​ൾ​ക്കും പെ​ൺ​മ​ക്ക​ൾ​ക്കും തു​ല്യ അനന്തരാവകാശമാണുള്ളത്. ദ​ത്തെ​ടു​ത്ത കു​ട്ടി​ക​ൾ​ക്കും സ്വ​ന്തം മ​ക്ക​ൾ​ക്കും തു​ല്യ​പ​രി​ഗ​ണ​നയാണ്. ഒ​രു വ്യ​ക്തി മ​രി​ച്ചാ​ൽ പ​ങ്കാ​ളി​ക്കും മ​ക്ക​ൾ​ക്കും മാ​താ​പി​താ​ക്ക​ൾ​ക്കും തു​ല്യ സ്വ​ത്ത​വ​കാ​ശമാണ്. ബി​ല്ല് പാ​സാ​യാ​ൽ, സ്വാ​ത​ന്ത്ര്യ​ത്തി​നു​ശേ​ഷം ഇ​ത്ത​ര​ത്തി​ലൊ​രു നി​യ​മം ന​ട​പ്പാ​ക്കു​ന്ന ആ​ദ്യ സം​സ്ഥാ​ന​മാ​യി ഉ​ത്ത​രാ​ഖ​ണ്ഡ് മാ​റും.

TAGS :

Next Story