സ്കൂളിലേക്കു വരുന്നത് ആണ്‍കുട്ടികള്‍ക്കൊപ്പം നടക്കാനല്ലേ? യൂണിഫോം ധരിക്കാത്തതിന് പെണ്‍കുട്ടികളെ അസഭ്യം പറഞ്ഞ പ്രിന്‍സിപ്പാളിനെതിരെ കേസ്
മധ്യപ്രദേശ് രാജ്ഗഡ് ജില്ലയിലെ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പാള്‍ രാധേശ്യാം മാളവ്യക്കെതിരെയാണ്(50) കേസെടുത്തത്
സ്കൂള്‍ യൂണിഫോം ധരിക്കാത്തതിന് പെണ്‍കുട്ടികളോട് മോശമായി പെരുമാറിയ പ്രിന്‍സിപ്പാളിനെതിരെ കേസെടുത്തു. മധ്യപ്രദേശ് രാജ്ഗഡ് ജില്ലയിലെ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പാള്‍ രാധേശ്യാം മാളവ്യക്കെതിരെയാണ്(50) കേസെടുത്തത്.
മച്ചാല്‍പൂര്‍ പൊലീസ് സ്റ്റേഷനില്‍ മൂന്നു പെണ്‍കുട്ടികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. യൂണിഫോമിലല്ലാതെ സ്കൂളിലെത്തിയ വിദ്യാര്‍ഥിനികളെയാണ് രാധേശ്യാം ചീത്ത വിളിച്ചത്. ആൺകുട്ടികൾക്കൊപ്പം നടക്കാനല്ലേ സ്കൂളിലേക്ക് വരുന്നതെന്നും പോയി കല്യാണം കഴിച്ചുകൂടെയെന്നും പ്രിൻസിപ്പാൾ ചോദിച്ചതായി പെൺകുട്ടികൾ പറഞ്ഞു. പെൺകുട്ടികളുടെ വസ്‌ത്രം സ്കൂളിലെ ആൺകുട്ടികളെ നശിപ്പിക്കുന്നുവെന്നും യൂണിഫോം ഇല്ലെങ്കിൽ നഗ്നരായി സ്കൂളിലേക്ക് വരൂവെന്നും പ്രിൻസിപ്പാൾ പറഞ്ഞതായി കുട്ടികൾ പറഞ്ഞു. യൂണിഫോം തയ്ച്ചു കിട്ടിയില്ലെന്നു പെണ്‍കുട്ടികള്‍ മറുപടി നല്‍കിയെങ്കിലും രാധേശ്യാം അതു ശ്രദ്ധിച്ചില്ല.
പ്രിന്‍സിപ്പാള്‍ പെണ്‍കുട്ടികളെ ചീത്ത പറയുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായതിനെ തുടര്‍ന്ന് വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. പോക്സോ നിയമപ്രകാരമാണ് പ്രിന്‍സിപ്പാളിനെതിരെ കേസെടുത്തത്. മൂന്ന് പെണ്‍കുട്ടികളുടെയും മൊഴി രേഖപ്പെടുത്തുമെന്നും അറസ്റ്റ് ചെയ്യാനായി പ്രിന്‍സിപ്പാളിന്‍റെ വീട്ടിലെത്തിയപ്പോള്‍ അദ്ദേഹത്തിനെ കണ്ടെത്താനായില്ലെന്നും മച്ചാല്‍പൂര്‍ എസ്.ഐ ജിതേന്ദ്ര അജ്നാരെ പി.ടി.ഐയോട് പറഞ്ഞു.
Adjust Story Font
16