Quantcast

ഭോപ്പാലില്‍ മോദി പങ്കെടുക്കുന്ന ബി.ജെ.പി റാലിക്കായി സ്‌കൂളുകൾക്ക് അവധി; പരീക്ഷകള്‍ മാറ്റിവച്ചു

സംഘ്പരിവാർ താത്വികാചാര്യൻ ദീനദയാൽ ഉപാധ്യായയുടെ ജന്മദിന വാർഷികം കൂടിയാണിന്ന്

MediaOne Logo

Web Desk

  • Published:

    25 Sep 2023 8:00 AM GMT

Schools declare holiday and postpone exams for Modis visit, Narendra Modi, BJP workers Mahakumbh
X

നരേന്ദ്ര മോദി

ഭോപ്പാൽ: മധ്യപ്രദേശിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് സ്‌കൂളുകൾക്ക് കൂട്ടത്തോടെ അവധി. പരീക്ഷകൾ മാറ്റിവയ്ക്കുകയും ചെയ്തിട്ടുണ്ട്. ഭോപ്പാലിലെ സ്‌കൂളുകളാണ് അവധി നൽകിയിരിക്കുന്നത്.

ബി.ജെ.പി മഹാകുംഭ് പ്രവർത്തക സംഗമത്തിൽ പങ്കെടുക്കാനാണ് പ്രധാനമന്ത്രി ഭോപ്പാലിലെത്തിയത്. മോദിയുടെ സന്ദർശനത്തിന്റെ ഭാഗമായി നഗരത്തിൽ ഗതാഗതനിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിനാൽ ഇന്നു സ്‌കൂളുകൾക്ക് അവധിയായിരിക്കുമെന്ന് അധികൃതർ രക്ഷിതാക്കളെ വാട്‌സ്ആപ്പ്-എസ്.എം.എസ് സന്ദേശങ്ങളിലൂടെ അറിയിക്കുകയായിരുന്നു.

പ്രധാനമായും ബി.എച്ച്.ഇ.എൽ മേഖലയിലെ സ്‌കൂളുകൾക്കാണ് അവധി നൽകിയിട്ടുള്ളത്. പ്രധാനമന്ത്രി മോദിയുടെ പ്രധാന പരിപാടി നടക്കുന്നത് തങ്ങളുടെ സ്ഥാപനത്തിനടുത്താണെന്ന് സെന്റ് സേവ്യർ സ്‌കൂൾ അധികൃതർ അറിയിച്ചു. പരിപാടി നടക്കുന്നതിനാൽ സ്‌കൂൾ തുറക്കാൻ പ്രയാസമാണ്. പല സ്‌കൂൾ അധികൃതരും ഇതേക്കുറിച്ചു പ്രതികരിക്കാൻ വിസമ്മതിച്ചു.

അതേസമയം, വിദ്യാഭ്യാസ വകുപ്പ് ഔദ്യോഗികമായി ഇത്തരത്തിൽ ഒരു അറിയിപ്പും പുറത്തിറക്കിയിട്ടില്ലെന്ന് ഡി.ഇ.ഒ അൻജാനി കുമാർ പ്രതികരിച്ചു. സ്‌കൂളുകൾക്ക് അവധി നൽകാൻ വകുപ്പ് ഒരു നിർദേശവും നൽകിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സ്‌കൂളുകൾ സ്വന്തമായി എടുത്ത തീരുമാനമാണിതെന്നാണു വിശദീകരണം.

മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് ആരംഭിച്ച ബി.ജെ.പി ജൻ ആശീർവാദ് യാത്രകളുടെ സമാപനത്തിനായാണ് മോദി ഭോപ്പാലിലെത്തിയത്. സംഘ്പരിവാർ താത്വികാചാര്യൻ ദീനദയാൽ ഉപാധ്യായയുടെ ജന്മദിന വാർഷികം കൂടിയാണിന്ന്. മോദി അഭിസംബോധന ചെയ്യുന്ന റാലിയിൽ പത്തു ലക്ഷത്തോളം പ്രവർത്തകർ പങ്കെടുക്കുമെന്നാണു നേതാക്കൾ നേരത്തെ അവകാശപ്പെട്ടിരുന്നത്.

Summary: Several schools declare holiday, postpone exams in view of PM Narendra Modi's visit for mega BJP workers' meet at Bhopal

TAGS :

Next Story