Quantcast

മുഴുവൻ സമയവും ഫോണിൽ; മാതാപിതാക്കൾ ശകാരിച്ചതിന് 21 കാരി വെള്ളച്ചാട്ടത്തിലേക്ക് ചാടി, പിന്നെ നടന്നത്...

യുവതി വെള്ളച്ചാട്ടത്തിന്റെ അടുത്തേക്ക് പോകുന്നത് പലരും കണ്ടിരുന്നു

MediaOne Logo

Web Desk

  • Published:

    20 July 2023 2:19 AM GMT

Mobile Phone Use,mobile phone addiction,Chitrakote Waterfalls,Scolded By Parents Over Mobile Phone Use, Girl Jumps Into Waterfall,അമിത മൊബൈല്‍ ഫോണ്‍ ഉപയോഗം,
X

റായ്പൂർ: അമിതമായി ഫോൺ ഉപയോഗിച്ചതിന് മാതാപിതാക്കൾ ശകാരിച്ചതിന് പിന്നാലെ 21 കാരി വെള്ളച്ചാട്ടത്തിലേക്ക് ചാടി. ചൊവ്വാഴ്ച വൈകീട്ട് ഛത്തീസ്ഗഡിലെ ചിത്രകൂട് ചൗക്കിയിലാണ് സംഭവം.

ബസ്തറിലെ ചിത്രകോട്ട് വെള്ളച്ചാട്ടത്തിലേക്കായിരുന്നു പെൺകുട്ടി ചാടിയത്. എന്നാൽ തക്ക സമയത്ത് റെസ്‌ക്യൂ ടീം ബോട്ടിലെത്തി പെൺകുട്ടിയെ രക്ഷപ്പെടുത്തി.യുവതി വെള്ളച്ചാട്ടത്തിന്റെ അടുത്തേക്ക് പോകുന്നത് പലരും കണ്ടിരുന്നു. വെള്ളത്തിലേക്ക് ചാടരുതെന്നും തിടുക്കപ്പെട്ട് ഒരു തീരുമാനവും എടുക്കരുതെന്നും ഇവർ ആവശ്യപ്പെട്ടു. എന്നാൽ ഇതൊന്നും യുവതി കേട്ടില്ല.തുടർന്നാണ് വെള്ളത്തിലേക്ക് ചാടിയത്.

വെള്ളച്ചാട്ടത്തിലേക്ക് ചാടിയ യുവതി കുറച്ച് നേരം മുങ്ങിത്താണു. എന്നാൽ പിന്നീട് സുരക്ഷിതമായ സ്ഥാനത്തേക്ക് യുവതി നീന്തിക്കയറി. സംഭവമറിഞ്ഞ് ഉടൻ സ്ഥലത്തെത്തിയ റെസ്‌ക്യൂ ടീം സരസ്വതിയെ രക്ഷപ്പെടുത്തുകയും ചെയ്തു. പ്രദേശത്തുണ്ടായിരുന്ന ഏതാനും യുവാക്കൾ സംഭവത്തിന്റെ മുഴുവൻ ദൃശ്യങ്ങളും മൊബൈലിൽ പകർത്തിയിരുന്നു. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തു.

TAGS :

Next Story