Quantcast

അദാനി ഗ്രൂപ്പിൽ 20000 കോടി രൂപ നിക്ഷേപിച്ചവരെക്കുറിച്ച് അറിയില്ലെന്ന് സെബി

വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷക്കാണ് സെബി മറുപടി നൽകിയത്

MediaOne Logo

Web Desk

  • Updated:

    2023-04-15 04:21:25.0

Published:

15 April 2023 3:42 AM GMT

SEBI,  invest, Adani Group, latest malayalam news
X

ന്യൂഡൽഹി: അദാനിയുടെ കമ്പനിയിൽ 20000 കോടി നിക്ഷേപിച്ചവരെക്കുറിച്ച് അറിയില്ലെന്ന് സെബി. എഫ്പിഒ വഴി സമാഹരിച്ച തുകയുടെ വിശദാംശങ്ങള്‍ തേടി വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷക്കാണ് സെബി മറുപടി നൽകിയത്. അദാനിയുടെ ഷെൽ കമ്പനിയിൽ നിക്ഷേപം നടത്തിയവരുടെ വിശദാംശങ്ങള്‍ പുറത്ത് വിടണമെന്ന് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികള്‍ ആവശ്യപ്പെട്ടിരുന്നു.

ഹിൻഡൻബർഗ് റിപ്പോർട്ട് വന്നതോടെ ഓഹരിവിപണിയിൽ തകർച്ച നേരിടുകയും ഫോളോഓൺ പബ്ലിക്ക് ഓഫറിങ്ങ് ജനുവരിയിൽ അദാനി ഗ്രൂപ്പ് അവസാനിപ്പിക്കുകയും ചെയ്തിരുന്നു. 20000 കോടി രൂപയുടെ എഫ്പിഒ നടത്തിയ കമ്പനി ഈ തുക നിക്ഷേപകർക്ക് തിരിച്ചുനൽകുമെന്നാണ് പ്രഖ്യാപിച്ചത്.

അദാനിയുടെ കമ്പനിയിൽ 20000 കോടി രൂപയുടെ നിക്ഷേപം നടത്തിയവരുടെ പേരും തുകയും പുറത്ത് വിടണമെന്ന് ആവശ്യപ്പെട്ടും അദാനി ഗ്രൂപ്പ് എന്ത് കൊണ്ട് എഫ്പിഒ അവസാനിപ്പിച്ചുവെന്ന് വ്യക്തമാക്കണമെന്ന് കാണിച്ചും സെബിക്ക് വിവരാവകാശ അപേക്ഷകള്‍ നൽകിയിരുന്നു. എന്നാൽ കമ്പനിയുടെ ഇത്തരം വിവരങ്ങള്‍ ശേഖരിക്കാറില്ലെന്ന് കാണിച്ച് സെബി അപേക്ഷ തള്ളിയിരുന്നു.

TAGS :

Next Story