''ദുർഗാപൂജാ റാലി തടഞ്ഞാൽ ഖബറിലേക്കയക്കും, വീടുകൾ തകർക്കും''; കൊലവിളിയുമായി യു.പി പൊലീസ് ഉദ്യോഗസ്ഥൻ
സുൽത്താൻപൂരിൽ ബൽദിരായ പ്രദേശത്ത് ഇരുസമുദായങ്ങൾ തമ്മിൽ ഏറ്റുമുട്ടലുണ്ടായതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് വലിയ ആൾക്കൂട്ടത്തെ സാക്ഷിനിർത്തി പൊലീസ് ഉദ്യോഗസ്ഥൻ കൊലവിളിപ്രസംഗം നടത്തിയത്.
ലഖ്‌നോ: ദൂർഗാപൂജാ റാലി തടയുന്നവരെ ഖബറിലേക്ക് അയക്കുമെന്നും അവരുടെ വീടുകൾ ബുൾഡോസർ ഉപയോഗിച്ച് തകർക്കുമെന്നും ഉത്തർപ്രദേശിലെ പൊലീസ് ഉദ്യോഗസ്ഥൻ അലറിവിളിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത്. പൊലീസ് ഉദ്യോഗസ്ഥന്റെ ആഹ്വാനത്തെ തുടർന്ന് ജയ് ശ്രീറാം മുഴക്കുന്ന ആൾക്കൂട്ടത്തെയും ദൃശ്യങ്ങളിൽ കാണാം. മക്തൂബ് മിഡിയ ആണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്.
ഉത്തർപ്രദേശിലെ സുൽത്താൻപൂരിൽ ബൽദിരായ പ്രദേശത്ത് ഇരുസമുദായങ്ങൾ തമ്മിൽ ഏറ്റുമുട്ടലുണ്ടായതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് വലിയ ആൾക്കൂട്ടത്തെ സാക്ഷിനിർത്തി പൊലീസ് ഉദ്യോഗസ്ഥൻ കൊലവിളിപ്രസംഗം നടത്തിയത്. ഇയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
ദുർഗാപൂജാ നിമജ്ജന ഘോഷയാത്ര പള്ളിക്ക് സമീപമെത്തിയപ്പോൾ ഉച്ചത്തിൽ പാട്ടുവെച്ചതിനെ ചൊല്ലി രണ്ട് സമുദായങ്ങൾ തമ്മിൽ സംഘർഷമുണ്ടായതായി പൊലീസ് പറഞ്ഞു. ഇതിൽ ഒരു പൊലീസുകാരനടക്കം ആറുപേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. റാലി പള്ളിക്ക് സമീപമെത്തിയപ്പോൾ കാവിത്തൊപ്പി ധരിച്ച നൂറുകണക്കിന് ആളുകൾ വാളുകൾ അടക്കമുള്ള ആയുധങ്ങൾ വീശി അക്രമം അഴിച്ചുവിടുകയായിരുന്നു. വാളുകൾ ഉയർത്തിപ്പിടിച്ച് നൃത്തം ചെയ്യുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
#Thread
— Meer Faisal (@meerfaisal01) October 12, 2022
On 10th of october in Sultanpur, Uttar Pradesh, A crowd from Hindu community took out a religious procession on the occasion of Durga Puja. While passing by a mosque, the men from Muslim community asked the procession to lower the volume of the music played on loud + pic.twitter.com/Uzn8TtWyW9
സുൽത്താൻപൂരിലെ സംഘർഷവുമായി ബന്ധപ്പെട്ട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ 52 പ്രതികളിൽ 51 പേരും മുസ്‌ലിംകളാണ്. സംഘർഷവുമായി ബന്ധപ്പെട്ട് 10 പേരെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്.
Adjust Story Font
16