Quantcast

''ശബാന ആസ്മിയും നസീറുദ്ദീൻ ഷായും 'ടുക്‌ഡെ ടുക്‌ഡെ ഗ്യാങ്ങി'ന്റെ ഏജന്റുമാർ''; വിമർശനവുമായി മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര

കോൺഗ്രസ് സംസ്ഥാനങ്ങളിൽ നടക്കുന്നതൊന്നും ടുക്‌ഡെ ടുക്‌ഡെ ഗ്യാങ്ങും അവാർഡ് വാപസി സംഘവും കാണില്ലെന്ന് മുതിർന്ന ബി.ജെ.പി നേതാവ് കൂടിയായ നരോത്തം മിശ്ര ആരോപിച്ചു

MediaOne Logo

Web Desk

  • Published:

    3 Sep 2022 11:14 AM GMT

ശബാന ആസ്മിയും നസീറുദ്ദീൻ ഷായും ടുക്‌ഡെ ടുക്‌ഡെ ഗ്യാങ്ങിന്റെ ഏജന്റുമാർ; വിമർശനവുമായി മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര
X

ന്യൂഡൽഹി: ചലച്ചിത്ര താരങ്ങളായ നസീറുദ്ദീൻ ഷായ്ക്കും ശബാന ആസ്മിക്കുമെതിരെ വിമർശനവുമായി മധ്യപ്രദേശ് ആഭ്യന്തര മന്ത്രിയും ബി.ജെ.പി നേതാവുമായ നരോത്തം മിശ്ര. നസീറുദ്ദീൻ ഷായും ശബാന ആസ്മിയും ജാവേദ് അക്തറുമെല്ലാം 'ടുക്‌ഡെ ടുക്‌ഡെ' ഗ്യാങ്ങിന്റെ ഏജന്റുകളാണെന്ന് നരോത്തം മിശ്ര വിമർശിച്ചു.

''ശബാനയും നസീറുദ്ദീൻ ഷായും ജാവേദ് അക്തറും ടുക്‌ഡെ ടുക്‌ഡെ ഗ്യാങ്ങിലെ സ്ലീപ്പർ സെല്ലിന്റെ ഏജന്റുമാരാണ്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നടക്കുന്ന സംഭവങ്ങൾ മാത്രം ഉയർത്തിക്കാട്ടി പ്രശ്‌നമുണ്ടാക്കുന്നവരാണ് ഇവർ. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ വിഷങ്ങളൊന്നും ഇവർ ഉയർത്തില്ല.''-നരോത്തം മിശ്ര ആരോപിച്ചു.

ജാർഖണ്ഡിൽ ഒരു സ്ത്രീയെ ജീവനോടെ കത്തിച്ചുകൊന്നതിനെക്കുറിച്ചും രാജസ്ഥാനിലെ കനയ്യലാലിന്റെ കൊലപാതകത്തെക്കുറിച്ചും ശബാന ആസ്മി ഒന്നും പറഞ്ഞിട്ടില്ല. ടുക്‌ഡെ ടുക്‌ഡെ ഗ്യാങ്ങും അവാർഡ്-വാപസി സംഘവും ഇതൊന്നും കാണില്ല. ഇത് അവരുടെ മോശം മനോഭാവമാണ് കാണിക്കുന്നത്. പിന്നെ എങ്ങനെയാണ് അവരെ മതേതരാണെന്നു വിളിക്കുകയെന്നും നരോത്തം ചോദിച്ചു.

2016ലെ ജെ.എൻ.യു പ്രക്ഷോഭ കാലത്ത് ബി.ജെ.പി നേതാക്കൾ വിദ്യാർത്ഥി സംഘടനകളെയും സാമൂഹിക പ്രവർത്തകരെയും 'ടുക്‌ഡെ ടുക്‌ഡെ ഗ്യാങ്' എന്നായിരുന്നു വിശേഷിപ്പിച്ചത്. രാജ്യത്തെ ഭിന്നിപ്പിക്കാൻ ഗുഢാലോചന നടത്തുന്ന സംഘമെന്ന അർത്ഥത്തിലാണ് ഈ പദപ്രയോഗം.

Summary: ''Shabana Azmi, Naseeruddin Shah and Javed Akhtar are agents of Tukde-Tukde gang'', says Madhya Pradesh Home Minister Narottam Mishra

TAGS :

Next Story