ആർ.ബി.ഐ ഗവർണർ ശക്തികാന്ത ദാസിന്‍റെ കാലാവധി മൂന്നു വര്‍ഷം കൂടി നീട്ടി
കേന്ദ്രമന്ത്രിസഭയിലെ അപ്പോയിൻമെന്‍റ് കമ്മിറ്റിയുടേതാണ് തീരുമാനം.
ആർ.ബി.ഐ ഗവർണർ ശക്തികാന്ത ദാസിന്‍റെ കാലാവധി നീട്ടി കേന്ദ്രസര്‍ക്കാര്‍. 2021 ഡിസംബർ 10 മുതൽ മൂന്ന് വർഷത്തേക്ക് കൂടിയാണ് കാലാവധി നീട്ടി നൽകിയത്. കേന്ദ്രമന്ത്രിസഭയിലെ അപ്പോയിൻമെന്‍റ് കമ്മിറ്റിയുടേതാണ് തീരുമാനം.
1980 ബാച്ച് ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് തമിഴ്‌നാട് കേഡറിലെ ഉദ്യോഗസ്ഥനാണ് ശക്തികാന്ത ദാസ്. 2018 ഡിസംബർ 11നാണ് ഉർജിത് പട്ടേൽ രാജിവച്ചതിനെ തുടർന്ന് ശക്തികാന്ത ദാസിനെ ആർ.ബി.ഐ ഗവർണറായി നിയമിച്ചത്.
നേരത്തെ ധനകാര്യമന്ത്രാലയത്തിൽ ഡിപ്പാർട്ട്മെന്റ് ഓഫ് ഇക്കണോമിക് അഫേയ്ഴ്സ് സെക്രട്ടറിയായിരുന്നു അദ്ദേഹം. വേൾഡ് ബാങ്ക്, ഏഷ്യൻ ഡെവലപ്പ്മെന്റ് ബാങ്ക്, ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ബാങ്ക് എന്നീ സ്ഥാപനങ്ങളിലും അദ്ദേഹം സേവനമനുഷ്ടിച്ചിട്ടുണ്ട്.
Next Story
Adjust Story Font
16