Quantcast

'നാസിയ ഇലാഹിയെ അറസ്റ്റ് ചെയ്യണം'; ബി.ജെ.പി നേതാവിനെതിരെ ശിവം ദുബേയുടെ ഭാര്യ

സോഷ്യല്‍ മീഡിയയില്‍ മുസ്‍ലിം വിഷയങ്ങള്‍ ഉയര്‍ത്തി രാഹുല്‍ ഗാന്ധിയെ നിരന്തരം ആക്രമിക്കാറുണ്ട് ബി.ജെ.പി ന്യൂനപക്ഷ മോര്‍ച്ച നേതാവായ നാസിയ

MediaOne Logo

Web Desk

  • Published:

    12 Aug 2024 10:50 AM GMT

നാസിയ ഇലാഹിയെ അറസ്റ്റ് ചെയ്യണം; ബി.ജെ.പി നേതാവിനെതിരെ ശിവം ദുബേയുടെ ഭാര്യ
X

ന്യൂഡൽഹി: ബി.ജെ.പി നേതാവ് നാസിയ ഇലാഹി ഖാനെതിരെ ഇന്ത്യൻ ക്രിക്കറ്റ് താരം ശിവം ദുബേയുടെ ഭാര്യ. ബി.ജെ.പി ന്യൂനപക്ഷ മോർച്ച അംഗമായ നാസിയയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ദുബേയുടെ ഭാര്യ അൻജും ഖാൻ രംഗത്തെത്തിയിരിക്കുന്നത്. പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയെന്നാണു കാരണമായി ചൂണ്ടിക്കാട്ടുന്നത്.

ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് നാസിയയെ അറസ്റ്റ് ചെയ്യണമെന്ന ഹാഷ്ടാഗുമായി അൻജും ഖാൻ രംഗത്തെത്തിയത്. മുസ്‌ലിംകൾക്കെതിരെ സംസാരിക്കുന്ന നാസിയ ഇപ്പോൾ പ്രവാചകൻ മുഹമ്മദ് നബിക്കെതിരെയും വൃത്തികെട്ട കാര്യങ്ങളാണു പറഞ്ഞിരിക്കുന്നതെന്ന് പോസ്റ്റിൽ അവർ ആരോപിച്ചു. നാസിയ ഇലാകിക്കെതിരെ നടപടിയെടുക്കാൻ എല്ലാവരും ആവശ്യപ്പെടണം. പ്രവാചകനെ അപമാനിച്ചിട്ടും രോഷമുണരുന്നില്ലെങ്കിൽ നിങ്ങളുടെ മനഃസാക്ഷി മരവിച്ചിരിക്കുകയാണ്. ഇപ്പോഴും മരവിച്ചിട്ടില്ലെങ്കിൽ ArrestNaziaElahiKhan എന്ന ഹാഷ്ടാഗോടെ ഈ പോസ്റ്റ് പങ്കുവയ്ക്കണമെന്നും അൻജും ആവശ്യപ്പെടുന്നുണ്ട്.

അതേസമയം, എന്താണ് അൻജുമിന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയുടെ പ്രകോപനമെന്നു വ്യക്തമല്ല. നാസിയയ്‌ക്കെതിരെ സോഷ്യൽ മീഡിയയിലോ മുസ്‌ലിം സംഘടനാ പ്രതിനിധികളുടെ ഭാഗത്തുനിന്നോ പുതിയ വിഷയത്തിൽ പ്രതികരണങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. സോഷ്യല്‍ മീഡിയയില്‍ മുസ്‍ലിം വിഷയങ്ങള്‍ ഉയര്‍ത്തി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ നിരന്തരം കടന്നാക്രമിക്കുന്നയാള്‍ കൂടിയാണ് നാസിയ ഇലാഹി.


മുസ്‌ലിം വിമൻ റെസിസ്റ്റൻസ് കമ്മിറ്റി ചെയർപേഴ്‌സനായിരുന്നു നാസിയ ഇലാഹി ഖാൻ. മുത്വലാഖ് കേസിൽ ഇഷ്‌റത്ത് ജഹാൻ എന്ന യുവതിക്കു വേണ്ടി കോടതിയിൽ ഹാജരായി വാർത്തകളിൽ നിറഞ്ഞിരുന്നു. 2018ലാണ് ഇഷ്‌റത്തും നാസിയയും കൊൽക്കത്തയിൽ ബി.ജെ.പി ആസ്ഥാനത്തെത്തി പാർട്ടി അംഗത്വമെടുക്കുന്നത്.

Summary: Indian cricketer Shivam Dube's wife Anjum Khan appeals to Muslims for action against BJP leader Nazia Elahi Khan

TAGS :

Next Story