Quantcast

അനുമതിയില്ലാതെ സമൂസയെടുത്ത് കഴിച്ചു ; 40 കാരനെ കടയുടമയും മകനും തല്ലിക്കൊന്നു

തലക്കേറ്റ അടിയാണ് മരണകാരണമെന്ന് പൊലീസ്‌

MediaOne Logo

Web Desk

  • Published:

    26 April 2022 5:33 AM

അനുമതിയില്ലാതെ സമൂസയെടുത്ത് കഴിച്ചു ; 40 കാരനെ കടയുടമയും മകനും തല്ലിക്കൊന്നു
X

ഭോപ്പാൽ: മധ്യപ്രദേശിൽ അനുമതിയില്ലാതെ കടയിൽനിന്ന് സമൂസയെടുത്തു കഴിച്ചയാളെ ഉടമയും മകനും ചേർന്ന് കൊലപ്പെടുത്തി. 40 കാരനായ വിനോദ് അഹിർവാളാണ് കൊല്ലപ്പെട്ടതെന്ന് ഭോപ്പാൽ പൊലീസ് അറിയിച്ചു. ഞായറാഴ്ച വൈകുന്നേരം ഭോപ്പാലിലെ ചോല ഏരിയയിലെ ശങ്കർ നഗറിലാണ് സംഭവം.

മരിച്ച വിനോദ് മദ്യലഹരിയിലാണ് കടയിലേക്ക് കയറി വന്നത്. ഇയാൾ കടയുടമ ഹരി സിങ് അഹിർവാളിനോട് ചോദിക്കാതെ സമൂസ എടുത്തു കഴിക്കുകയായിരുന്നു. ഇത് കണ്ട് ദേഷ്യം പിടിച്ച ഹരി സിങും 20 വയസുള്ള മകനും ഇയാളെ ശകാരിക്കുകയും വടികൊണ്ട് തലക്കടിക്കുകയും ചെയ്തു. ഈ അടിയിലാണ് വിനോദ് അഹിർവാൾ കൊല്ലപ്പെട്ടതെന്ന് ചോല മന്ദിർ പോലീസ് സ്റ്റേഷൻ ഇൻ ചാർജ് അനിൽ സിംഗ് മൗര്യ പറഞ്ഞു.

പ്രതികളായ കടയുടമ ഹരി സിങ് അഹിർവാളിനെയും 20 വയസ്സുള്ള മകനെയും അറസ്റ്റ് ചെയ്തതായും പൊലീസ് പറഞ്ഞു.

TAGS :

Next Story