മഹാരാഷ്ട്രയില്‍ ദിവസം ഒരു കോടി മുട്ടകളുടെ ക്ഷാമം; ഉത്പാദനം കൂട്ടാന്‍ പദ്ധതികളുമായി സര്‍ക്കാര്‍
രണ്ടര കോടിയുടെ മുട്ടകളാണ് ഒരു ദിവസം സംസ്ഥാനത്ത് ഉപയോഗിക്കുന്നത്. തെലങ്കാന കർണാടക തമിഴ്‌നാട് എന്നിവിടങ്ങളിൽ നിന്നാണ് ഇപ്പോൾ മഹരാഷ്ട്രയിലേക്കാവശ്യമയ മുട്ടകൾ ഇറക്കുമതി ചെയ്യുന്നത്
ഔറംഗാബാദ്: മഹാരാഷ്ട്രയിൽ മുട്ട ക്ഷാമം രൂക്ഷമായതായി റിപ്പോർട്ടുകൾ. ഒരു ദിവസം ഒരു കോടിയിലധികം മുട്ടകളുടെ കുറവാണ് സംസ്ഥാനത്തുള്ളതെന്ന് ഔദ്യോഗിക വൃത്തങ്ങൾ പറഞ്ഞു. നിലവിൽ രണ്ടര കോടിയുടെ മുട്ടകളാണ് ഒരു ദിവസം സംസ്ഥാനത്ത് ഉപയോഗിക്കുന്നത്. തെലങ്കാന കർണാടക തമിഴ്‌നാട് എന്നിവിടങ്ങളിൽ നിന്നാണ് ഇപ്പോൾ മഹരാഷ്ട്രയിലേക്കാവശ്യമയ മുട്ടകൾ ഇറക്കുമതി ചെയ്യുന്നത്.
മുട്ട ഉത്പാദനം വർദ്ധിപ്പിക്കുന്നതിനായി വിപുലമായ പദ്ധതികൾ ആവിഷ്‌കരിക്കുന്നതായി മഹാരാഷ്ട്രാ മൃഗസംരക്ഷണവകുപ്പ് അഡീഷണൽ കമ്മീഷ്ണർ ധനഞ്ജയ് പാർക്കലെ പറഞ്ഞു. പ്രശ്‌നം പരിഹരിക്കാനായി 50 വൈറ്റ് ലെഗോൺ കോഴികളും കൂടുമടങ്ങിയ പദ്ധതി ജിലകൾ തോറും നടപ്പാക്കാനൊരുങ്ങുകയാണ് സർക്കാർ.
Next Story
Adjust Story Font
16