Quantcast

'ഓരോ ദിവസവും നിനക്കായ് കാത്തിരിക്കുന്നു, ഞാൻ കാൻസർ ബാധിതയാണ്'; ജയിലിൽ കിടക്കുന്ന സിദ്ദുവിന് ഭാര്യയുടെ വൈകാരിക കത്ത്

1988ൽ ഉണ്ടായ ഒരു തർക്കത്തിനിടെ ഗുർനാം സിങ് എന്നയാൾ കൊല്ലപ്പെട്ട കേസിലാണ് സിദ്ദുവിനെ കോടതി ഒരു വർഷം തടവിന് ശിക്ഷിച്ചത്.

MediaOne Logo

Web Desk

  • Published:

    23 March 2023 9:47 AM GMT

Navjot Singh Sidhus wife diagnosed with cancer, pens letter to jailed husband
X

Navjot Singh Sidhu's wife

അമൃത്സർ: വാഹനം പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ ഒരാൾ മരിച്ച കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന പഞ്ചാബ് മുൻ പി.സി.സി അധ്യക്ഷൻ നവജ്യോത് സിങ് സിദ്ദുവിന് ഭാര്യയുടെ വൈകാരിക കത്ത്. നിങ്ങൾ അനുഭവിക്കുന്നതിനെക്കാൾ വലിയ വേദനയിലാണ് താൻ പുറത്ത് കഴിയുന്നതെന്ന് നവജോത് കൗർ ട്വീറ്റ് ചെയ്തു.

''ചെയ്യാത്ത കുറ്റത്തിന് അദ്ദേഹം ജയിൽശിക്ഷ അനുഭവിക്കുകയാണ്. ഓരോ ദിവസവും നിന്നെക്കാൾ വലിയ വേദനയിൽ പുറത്ത് കാത്തിരിക്കുകയാണ്. നിനക്ക് വീണ്ടും വീണ്ടും നീതി നിഷേധിക്കപ്പെടുകയാണ്. നിനക്ക് വേണ്ടി കാത്തിരിക്കാത്തതിന് ക്ഷമിക്കണം. കാൻസർ അതിന്റെ അതിന്റെ രണ്ടാംഘട്ടത്തിലേക്ക് പടർന്നുകൊണ്ടിരിക്കുകയാണ്. ഇന്ന് ഒരു ശസ്ത്രക്രിയക്കായി പോവുകയാണ്. ആരെയും കുറ്റപ്പെടുത്താനില്ല, എല്ലാം ദൈവത്തിന്റെ തീരുമാനമാണ്''-നവജോത് കൗർ ട്വീറ്റ് ചെയ്തു.

1988ൽ ഉണ്ടായ ഒരു തർക്കത്തിനിടെ ഗുർനാം സിങ് എന്നയാൾ കൊല്ലപ്പെട്ട കേസിലാണ് സിദ്ദുവിനെ കോടതി ഒരു വർഷം തടവിന് ശിക്ഷിച്ചത്. 1988 ഡിസംബർ 27ന് ഉച്ചക്ക് വാഹനം നടുറോഡിൽ പാർക്ക് ചെയ്ത സിദ്ദുവിനെ മറ്റൊരു വാഹനത്തിൽ വന്ന ഗുർണാം സിങ് ചോദ്യം ചെയ്തു. ഇരുവരും തമ്മിലുള്ള വാക്കേറ്റം അടിപിടിയിൽ കലാശിക്കുകയായിരുന്നു. സിദ്ദുവിന്റെ അടിയേറ്റ് ഗുരുതരമായി പരിക്കേറ്റ ഗുർണാം ആശുപത്രിയിൽവെച്ച് മരിച്ചു.

പഞ്ചാബ് ഹരിയാന ഹൈക്കോടതി മനപ്പൂർവമല്ലാത്ത നരഹത്യക്ക് മൂന്ന് വർഷം തടവ് വിധിച്ചെങ്കിലും 2018ൽ സുപ്രിംകോടതി ശിക്ഷ 1000 രൂപ പിഴയിലൊതുക്കി. മരിച്ചയാളുടെ ബന്ധുക്കൾ നൽകിയ പുനപ്പരിശോധനാ ഹരജിയിലാണ് സുപ്രിംകോടതി ഒരു വർഷത്തെ തടവുശിക്ഷ വിധിച്ചത്.

TAGS :

Next Story