സിസോദിയയെ വേട്ടയാടുന്നു; രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങി ആം ആദ്‌മി
കോൺഗ്രസ് സിസോദിയയുടെ അറസ്റ്റിനെ സ്വാഗതം ചെയ്‌തു
ഡൽഹി: ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തതിൽ പ്രതിപക്ഷത്ത് ഭിന്നത. കോൺഗ്രസ് സിസോദിയയുടെ അറസ്റ്റിനെ സ്വാഗതം ചെയ്തപ്പോൾ,പ്രതിഷേധവുായി തൃണമൂൽ കോൺഗ്രസും ബിആർഎസും രംഗത്തെത്തി. അറസ്റ്റ് രാഷ്ട്രീയ പകപോക്കലാണെന്ന് ആം ആദ്മി പാർട്ടി കുറ്റപ്പെടുത്തി. നടപടിക്കെതിരെ രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങുകയാണ് പാർട്ടി.
രാഷ്ട്രീയ വേട്ടയാടലാണ് നടക്കുന്നത് എന്നാണ് ആം ആദ്മി പാർട്ടിയുടെ ആരോപണം. അഴിമതിയിലൂടെ സിസോദിയ സമ്പാദിച്ചു എന്ന് പറയപ്പെടുന്ന പണം അസംഖ്യം പരിശോധനകൾ നടത്തിയിട്ടും അന്വേഷണ സംഘത്തിന് എന്തുകൊണ്ട് കണ്ടെത്താൻ കഴിഞ്ഞില്ലെന്നും ആം ആദ്മി പാർട്ടി ചോദിക്കുന്നു.
അതേസമയം, സിസോദിയയെ ഇന്ന് കോടതിയിൽ ഹാജരാക്കും. അദ്ദേഹം ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്നാണ് സി.ബി.ഐ പറയുന്നത്. കേസ് രജിസ്റ്റർ ചെയ്തു ഒരു വർഷം തികയും മുൻപാണ് മനീഷ് സിസോദിയയെ സി.ബി.ഐ അറസ്റ്റ് ചെയ്യുന്നത്. അറസ്റ്റിന് മുൻപ് മനീഷ് സിസോദിയയെ അന്വേഷണ സംഘം രണ്ട് തവണയായി 15 മണിക്കൂർ ചോദ്യം ചെയ്തു. വൈദ്യ പരിശോധന പൂർത്തിയാക്കി ഉച്ചയോടെയാകും ഡൽഹി റോസ് അവന്യൂ കോടതിയിൽ അന്വേഷണ സംഘം മനീഷ് സിസോദിയയെ ഹാജരാക്കുന്നത്.
Adjust Story Font
16