ഡല്‍ഹിയിലെ വായുമലിനീകരണം; ഹരജി സുപ്രിം കോടതി ഇന്ന് വീണ്ടും പരിഗണിക്കും
ചീഫ് ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്
ഡൽഹിയിലെ വായു മലിനീകരണവുമായി ബന്ധപ്പെട്ട ഹരജി സുപ്രിം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ചീഫ് ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്. സുപ്രിം കോടതി നിർദേശം അനുസരിച്ചു വായു മലിനീകരണം സംബന്ധിച്ച് കേന്ദ്ര സർക്കാർ വിളിച്ച യോഗത്തിന്‍റെ റിപ്പോർട്ടും കോടതി പരിശോധിക്കും. മലിനീകരണം കുറയ്ക്കാനുള്ള നടപടികളുടെ ഭാഗമായി വാരാന്ത്യ ലോക്ഡൗൺ ഏർപ്പെടുത്തുന്നത് ഡൽഹി സർക്കാർ പരിഗണിക്കുന്നുണ്ട്.
വായു മലിനീകരണത്തില്‍ കഴിഞ്ഞ ദിവസം സുപ്രിം കോടതി കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകളെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. നഗരത്തിൽ ഉള്ള പ്രശ്നങ്ങൾക്ക് ആദ്യം പരിഹാരം കാണണമെന്നും ഇതുവരെ ഒരു തീരുമാനവും ഉണ്ടാവാത്തത് നിരാശജനകമാണെന്നും സുപ്രിം കോടതി ചീഫ് ജസ്റ്റിസ് എൻ.വി രമണ പറഞ്ഞു. രൂക്ഷ വിമർശനമാണ് ഡൽഹി സർക്കാരിനെതിരെ സുപ്രിം കോടതി ഉന്നയിച്ചത്. ഡൽഹി സർക്കാർ പിരിക്കുന്ന നികുതി പണത്തിൽ അന്വേഷണം നടത്തേണ്ടി വരുമെന്നും ജനങ്ങളുടെ ആവശ്യങ്ങൾക്ക് വേണ്ടിയാണ് ഈ പണം ഉപയോഗിക്കേണ്ടതെന്നും ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞിരുന്നു.
Adjust Story Font
16