Quantcast

ചാന്ദ്രയാൻ 3 ചാന്ദ്ര ഭ്രമണപഥത്തിൽ; ഭ്രമണപഥം താഴ്ത്തൽ പ്രക്രിയ ഇന്ന്‌

ആഗസ്റ്റ് 17ന് ചന്ദ്രന് 100 കിലോമീറ്റർ അരികിലെത്തുക എന്നതാണ് അടുത്തഘട്ടം

MediaOne Logo

Web Desk

  • Published:

    6 Aug 2023 7:56 AM GMT

Soft-landing of Chandrayaan-3 on lunar surface likely on 23 August,ISRO,Chandrayaan-3 latest news, latest malayalam news,ചാന്ദ്രയാൻ മൂന്ന് ചാന്ദ്രഭ്രമണപഥത്തിൽ; ഭ്രമണപഥം താഴ്ത്തൽ പ്രക്രിയ ഇന്ന്‌,ചാന്ദ്രയാൻ 3
X

ശ്രീഹരിക്കോട്ട: ചന്ദ്രയാൻ പേടകത്തിന്റെ ആദ്യ ചാന്ദ്ര ഭ്രമണപഥം താഴ്ത്തൽ പ്രക്രിയ ഇന്ന് നടക്കും. ചന്ദ്രയാൻ, ഭ്രമണപഥത്തിൽ പ്രവേശിച്ച് ചന്ദ്രനെ വലയം ചെയ്തു തുടങ്ങിയത് ഇന്നലെ മുതലാണ്. ആഗസ്റ്റ് 17ന് ചന്ദ്രന് 100 കിലോമീറ്റർ അരികിലെത്തുക എന്നതാണ് അടുത്തഘട്ടം. 164 മുതൽ, 18,064 കിലോമീറ്റർ വരെയുള്ള ചാന്ദ്ര ഭ്രമണപാതയിലേക്ക് ചന്ദ്രയാനെ എത്തിക്കുന്ന സങ്കീർണമായ ഘട്ടം ഇന്നലെ വിജയകരമായി പൂർത്തിയാക്കിയിരുന്നു. ഇതിന് പിന്നാലെ ചന്ദ്രയാൻ ചന്ദ്രനെ വലയം വെച്ച് തുടങ്ങി.

ചാന്ദ്രഭ്രമണ പാത കുറച്ചു കൊണ്ടുവരുന്ന ആദ്യഘട്ടത്തിന് ഇന്ന് തുടക്കമാകും. രാത്രി 10:30 നും 11:30നും ഇടയിൽ പ്രൊപ്പൽഷൻ മോഡ്യൂളിലെ ലാം എഞ്ചിൻ ജ്വലിപ്പിച്ചാണ് പേടകത്തിന്റെ ചാന്ദ്ര ഭ്രമണപാത കുറച്ചു കൊണ്ടുവരിക. ഐഎസ്ആർഒയുടെ ബംഗളൂരുവിലെ ട്രാക്കിംഗ് കേന്ദ്രം ഈസ് ട്രാക്കിൽ നിന്നാണ് ചന്ദ്രയാൻ പേടകത്തെ നിയന്ത്രിക്കുന്നത്.

ദീർഘവൃത്താകൃതിയിൽ ചന്ദ്രനെ വലയം ചെയ്യുന്ന പേടകം, ഭ്രമണപഥം കുറച്ചു കൊണ്ടുവന്ന്‌ 100 കിലോമീറ്റർ പരിധിയിൽ എത്തിയാൽ പ്രൊപ്പൽഷൻ മൊഡ്യൂൾ ലാൻഡറിനെ വേർപ്പെടുത്തും, ആഗസ്റ്റ് 17 ആണ് ഈ ഘട്ടം ഐഎസ്ആർഒ പ്രതീക്ഷിക്കുന്നത്. ആഗസ്റ്റ് 23ലെ നിർണായകമായ സോഫ്റ്റ് ലാൻഡിങ് പ്രതിസന്ധികൾ ഇല്ലാതെ പൂർത്തിയാക്കാൻ സാധിക്കും എന്ന ആത്മവിശ്വാസത്തിലാണ് ഐഎസ്ആർഒ.


TAGS :

Next Story