ഒഡീഷ ട്രെയിന്‍ ദുരന്തം; സൗത്ത് ഈസ്റ്റേൺ റെയിൽവേ ജനറൽ മാനേജർ അർച്ചന ജോഷിയെ മാറ്റി
നേരത്തെ സൗത്ത് ഈസ്റ്റേൺ റെയിൽവേയിലെ 5 ഉന്നത ഉദ്യോഗസ്ഥരെ നടപടിയുടെ ഭാഗമായി സ്ഥലം മാറ്റിയിരുന്നു
ഒഡീഷ ട്രെയിന്‍ ദുരന്തം
ബാലസോർ: ബാലസോർ ട്രെയിൻ അപകടത്തിൽ നടപടിയുമായി ഇന്ത്യൻ റെയിൽവേ. സൗത്ത് ഈസ്റ്റേൺ റെയിൽവേ ജനറൽ മാനേജർ സ്ഥാനത്തുനിന്ന് അർച്ചന ജോഷിയെ മാറ്റി.അർച്ചന ജോഷിയെ കർണാടക യെലഹങ്കയിലെ റയിൽ വീൽ ഫാക്ടറി ജനറൽ മാനേജരായി നിയമിച്ചു.സൗത്ത് ഈസ്റ്റേൺ റെയിൽവേയുടെ പുതിയ ജനറൽ മാനേജറായി അനിൽ കുമാർ മിശ്ര ചുമതലയേൽക്കും.ട്രെയിൻ ദുരന്തത്തില്‍ റയിൽവേ സേഫ്റ്റി കമ്മിഷൻ റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെയാണ് നടപടി. നേരത്തെ സൗത്ത് ഈസ്റ്റേൺ റെയിൽവേയിലെ 5 ഉന്നത ഉദ്യോഗസ്ഥരെ നടപടിയുടെ ഭാഗമായി സ്ഥലം മാറ്റിയിരുന്നു.
ജൂണ്‍ രണ്ടിനാണ് രാജ്യത്തെ നടുക്കിയ ട്രെയിന്‍ ദുരന്തമുണ്ടായത്.ബാലസോറിലുണ്ടായ ട്രെയിൻ അപകടത്തിൽ 292 പേരാണ് മരിച്ചത്. 287 പേര്‍ സംഭവ സ്ഥലത്തും അഞ്ചു പേര്‍ ആശുപത്രിയില്‍ ചികിത്സയ്ക്കിടെയുമാണ് മരിച്ചത്. 1208 പേര്‍ക്ക് പരിക്കേറ്റു. ഷാലിമാർ-ചെന്നൈ സെൻട്രൽ കോറോമണ്ടൽ എക്‌സ്‌പ്രസ്, ബെംഗളൂരു-ഹൗറ സൂപ്പർ ഫാസ്റ്റ് എക്‌സ്പ്രസ്, ഗുഡ്‌സ് ട്രെയിൻ എന്നിവയാണ് കൂട്ടിയിടിച്ചത്. ജൂണ്‍ 6നാണ് അന്വേഷണം സി.ബി.ഐക്ക് കൈമാറിയത്.
അന്വേഷണം പുരോഗമിക്കുന്നതിനിടെ റെയില്‍വെ ജൂനിയർ എഞ്ചിനീയറുടെ വീട് സി.ബി.ഐ സീൽ ചെയ്തിരുന്നു. സിഗ്നലിങ് ജൂനിയർ എഞ്ചിനീയര്‍ അമീർ ഖാന്‍ താമസിച്ചിരുന്ന വാടക വീടാണ് സീൽ ചെയ്തത്. സി.ബി.ഐ സംഘം തിങ്കളാഴ്ച അമീർ ഖാന്‍റെ വീട്ടിലെത്തിയപ്പോള്‍ വീട് പൂട്ടിക്കിടക്കുകയായിരുന്നു. അമീര്‍ ഖാനോ കുടുംബമോ വീട്ടിലുണ്ടായിരുന്നില്ല. തുടര്‍ന്ന് സി.ബി.ഐ സംഘം വീട് സീല്‍ ചെയ്യുകയായിരുന്നു. അമീര്‍ ഖാനെ സി.ബി.ഐ നേരത്തെ ചോദ്യംചെയ്തതായി സൂചനയുണ്ട്.
Adjust Story Font
16