Quantcast

സ്പൈസ് ജെറ്റിനെതിരെ ഡി.ജി.സി.എയുടെ നടപടി; 50 ശതമാനം സര്‍വീസുകള്‍ വെട്ടിക്കുറച്ചു

തുടർച്ചയായ സാങ്കേതിക തകരാറുകളെ തുടർന്നാണ് നടപടി

MediaOne Logo

Web Desk

  • Published:

    27 July 2022 12:45 PM GMT

സ്പൈസ് ജെറ്റിനെതിരെ ഡി.ജി.സി.എയുടെ നടപടി; 50 ശതമാനം സര്‍വീസുകള്‍ വെട്ടിക്കുറച്ചു
X

ഡല്‍ഹി: സ്പൈസ് ജെറ്റിന് തിരിച്ചടിയായി ഡി.ജി.സി.എയുടെ നിയന്ത്രണം. അടുത്ത എട്ട് ആഴ്ചത്തേക്ക് 50 ശതമാനം സർവീസുകൾക്ക് മാത്രമാണ് അനുമതി. തുടർച്ചയായ സാങ്കേതിക തകരാറുകളെ തുടർന്നാണ് നടപടി. ഇക്കാലയളവിൽ വിമാന സർവീസുകൾ നിരീക്ഷിക്കും.

18 ദിവസങ്ങൾക്കുള്ളിൽ 8 സ്‌പൈസ് ജെറ്റ് സർവീസുകൾ ആണ് സാങ്കേതിക തകരാറിനെ തുടർന്ന് മുടങ്ങിയത്. ജൂലൈ 9ന് ഡി.ജി.സി.എ സ്‌പൈസ് ജെറ്റിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. കുഴപ്പം കണ്ടു പിടിക്കാനായി 48 സ്പൈസ് ജെറ്റ്‌ വിമാനങ്ങളിൽ 53 ഇടത്താണ് ഡി.ജി.സി.എ സ്പോട്ട് ചെക്കിങ് നടത്തിയത്.

വിശ്വാസ്യതയും സുരക്ഷയും കാര്യക്ഷമതയും ഉറപ്പാക്കുന്നതിന്റെ ഭാഗമായി സ്പൈസ് ജെറ്റിന്‍റെ 50 ശതമാനം സർവീസുകൾ എട്ടാഴ്ചത്തേക്ക് വെട്ടിച്ചുരുക്കുന്നതെന്ന് ഡി.ജി.സി.എ അറിയിച്ചു. ഒരു എയർലൈനെതിരെ അടുത്ത കാലത്ത് എടുക്കുന്ന ഏറ്റവും കര്‍ശനമായ നടപടിയാണിത്.

എന്നാല്‍ സുരക്ഷാ ലംഘനങ്ങളുണ്ടായിട്ടില്ലെന്ന് സ്പൈസ് ജെറ്റ് അവകാശപ്പെട്ടു- "ഇന്ത്യയുടെ ഏറ്റവും പ്രിയപ്പെട്ട എയർലൈൻ കഴിഞ്ഞ 17 വർഷമായി സുരക്ഷിതവും വിശ്വസനീയവുമാണ്. സുരക്ഷാ ലംഘനമൊന്നും ഉണ്ടായിട്ടില്ല"

Summary- Budget airline SpiceJet was ordered today to operate only 50 per cent of its flights for eight weeks by the aviation regulator, in an unprecedented crackdown after an unusually high number of safety incidents involving the airline.

TAGS :

Next Story