Quantcast

മോദിയെത്തി; ഹിമാചൽ പ്രദേശിൽ തെരഞ്ഞെടുപ്പ് പ്രചാരണം ചൂട് പിടിക്കുന്നു

2017 ൽ നഷ്ടപ്പെട്ട അധികാരം തിരിച്ചുപിടിക്കാനുള്ള തീവ്രശ്രമത്തിലാണ് കോൺഗ്രസ്

MediaOne Logo

Web Desk

  • Updated:

    2022-11-06 02:30:20.0

Published:

6 Nov 2022 1:30 AM GMT

മോദിയെത്തി; ഹിമാചൽ പ്രദേശിൽ തെരഞ്ഞെടുപ്പ് പ്രചാരണം ചൂട് പിടിക്കുന്നു
X

ഹിമാചൽ പ്രദേശിൽ സംസ്ഥാന തെരഞ്ഞെടുപ്പ് പ്രചാരണം ചൂട് പിടിക്കുന്നു. ഹിമാചൽ പ്രദേശിൽ തെരഞ്ഞെടുപ്പിന് അവശേഷിക്കുന്നത് 6 ദിവസം മാത്രമാണ്. പ്രചാരണം ശക്തമാക്കി വിജയം ഉറപ്പിക്കാനുള്ള തീവ്ര ശ്രമത്തിലാണ് പാർട്ടികൾ. വമ്പൻ വാഗ്ദാനങ്ങൾ പ്രതീക്ഷിക്കുന്ന ബിജെപിയുടെ പ്രകടന പത്രിക ഇന്ന് പുറത്തിറക്കും. തൊഴിലവസരങ്ങൾ, സ്ത്രീ ശാക്തീകരണം, വികസനം തുടങ്ങി വോട്ടർമാരെ സ്വാധീനിക്കാൻ പോന്ന പ്രഖ്യാപനങ്ങൾ ഉണ്ടാകും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ പ്രചാരണത്തിന് എത്തിയത് ഹിമാചലിലെ ബിജെപി ക്യാമ്പിന് ആവേശം കൂട്ടിയിട്ടുണ്ട്.

53 സീറ്റുകളിൽ മത്സരിക്കുന്ന ബിഎസ്പി സ്ഥാനാർത്ഥികൾക്ക് പിന്തുണയുമായി പാർട്ടി അധ്യക്ഷ മായാവതി ഇന്ന് ഷിംലയിൽ എത്തും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമെത്തും. സംസ്ഥാനത്തെ മൂന്നാമത്തെ ഒറ്റക്കക്ഷിയാകാനുളള ശ്രമത്തിലാണ് ബിഎസ്പി. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ചൊവ്വാഴ്ച ഹിമാചലിൽ എത്തും. 2017 ൽ നഷ്ടപ്പെട്ട അധികാരം തിരിച്ചുപിടിക്കാനുള്ള തീവ്രശ്രമത്തിലാണ് കോൺഗ്രസ്. ബിജെപിയും കോൺഗ്രസിനും ഒരുപോലെ വെല്ലുവിളി ഉയർത്തി ആം ആദ്മി പാർട്ടിയും മത്സരംഗത്തുണ്ട്.

അതിനിടെ, ഉപതെരഞ്ഞെടുപ്പ് നടന്ന ആറ് സംസ്ഥാനങ്ങളിലെ 7 നിയമസഭാ മണ്ഡലങ്ങളിൽ വോട്ടെണ്ണൽ ഇന്ന് നടക്കും. മഹാരാഷ്ട്ര, ബിഹാർ, ഉത്തർപ്രദേശ്, ഒഡിഷ, തെലങ്കാന, ഹരിയാന എന്നീ സംസ്ഥാനങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. തെലങ്കാനയിലേയും ഹരിയാനയിലേയും ഉത്തർപ്രദേശിലേയും ബീഹാറിലേയും ഫലം ബിജെപിക്ക് നിർണായകമാണ്. മൊകമാൻ, ഗോപാൽഗഞ്ച് നിയമസഭ മണ്ഡലങ്ങളിലാണ് ബിഹാറിൽ തെരഞ്ഞെടുപ്പ് നടന്നത്. ഹിമാചൽ - ഗുജറാത്ത് സംസ്ഥാനങ്ങളിൽ നടക്കുന്ന തെരഞ്ഞെടുപ്പുകളെ ഫലം ബാധിക്കും.

അതേസമയം, ഗുജറാത്ത് സംസ്ഥാന തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന് എതിരെ കോൺഗ്രസ് നേതാവ് രാജ്യസഭാ എംപി അമീ യാഗ്‌നിക്ക് മത്സരിക്കും. 118 സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെ എഎപി പ്രഖ്യാപിച്ചു. 8 ന് ശേഷമാകും ബിജെപിയുടെ പട്ടിക പുറത്ത് വരിക. ദേശിയ മാധ്യമം നടത്തിയ സർവേയിൽ 53 ശതമാനം ആളുകൾ ബിജെപിക്ക് അനുകൂലമായാണ് വോട്ട് ചെയ്തത്. 20 ശതമാനം പേർ ആം ആദ്മി പാർട്ടിയേയും 17 ശതമാനം പേർ കോൺഗ്രസിനേയും പിന്തുണച്ചു.

സർക്കാർ വിരുദ്ധ വോട്ടുകൾ എഎപി പിടിക്കുമെന്നാണ് റിപ്പോർട്ടുകൾ. 43 സ്ഥാനാർഥികളെയാണ് ആദ്യഘട്ടത്തിൽ കോൺഗ്രസ് പ്രഖ്യാപിച്ചത്. ആം ആദ്മി വിട്ട് ഇന്ദ്രനീൽ രാജ്ഗുരു കോൺഗ്രസിൽ ചേർന്നു. ബിജെപി ഓഫിസിൽ നിന്നാണ് ആം ആദ്മി പാർട്ടിക്ക് സ്ഥാനാർഥി പട്ടിക ലഭിക്കുന്നതെന്നു ഇന്ദ്രനീൽ ആരോപിച്ചു.



state election campaign is heating up in Himachal Pradesh

TAGS :

Next Story