ഇനിയും പാൻ ആഡാറുമായി ലിങ്ക് ചെയ്തില്ലേ... മെസേജ് അയച്ച് എളുപ്പത്തിൽ ചെയ്യാം
പാൻ ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കിൽ ആദായനികുതി അടയ്ക്കാൻ സാധിക്കില്ല
ന്യൂഡൽഹി: പാൻ നമ്പറുകൾ ആധാറുമായി ലിങ്ക് ചെയ്യാനുള്ള അവസാന തീയതി മാർച്ച് 31 നാണ്. ഇതിന് ശേഷം പാൻ നമ്പറുകൾ പ്രവർത്തന രഹിതമാകുമെന്നാണ് ആദായനികുതി വകുപ്പിന്റെ മുന്നറിയിപ്പ്. പാൻ ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കിൽ ആദായനികുതി അടയ്ക്കാൻ സാധിക്കില്ല. പാൻ നമ്പർ ഒരു പ്രധാന കെവൈസി സംവിധാനം ആയതിനാൽ ബാങ്ക് ഇടപാടുകളും നടക്കില്ല. പാൻ കാർഡ് വിവരങ്ങൾ പൂരിപ്പിക്കുമ്പോൾ നേരിയ അക്ഷരത്തെറ്റ് കടന്നുകൂടിയാൽ തന്നെ പിഴ ചുമത്തും. ഒരാൾക്ക് രണ്ടു പാൻ കാർഡ് ഉണ്ടായാലും സമാനമായ പിഴ ഒടുക്കേണ്ടതായി വരും.
ഇ ഫയലിങ് പോർട്ടൽ വഴിയും എസ്എംഎസ് മുഖേനയും പാൻ കാർഡിനെ ആധാറുമായി ലിങ്ക് ചെയ്യാം. എസ്എംഎസ് വഴി ലിങ്ക് ചെയ്യുന്ന വിധം ഇങ്ങനെ : യുഐഡിപാൻ എന്ന ഫോർമാറ്റിൽ സന്ദേശം ടൈപ്പ് ചെയ്യുകയുഐഡിപാൻ എന്ന് ഇംഗ്ലീഷിൽ ടൈപ്പ് ചെയ്ത ശേഷം ആധാർ നമ്പറും പാൻ നമ്പറും ടൈപ്പ് ചെയ്യുക 56161 അല്ലെങ്കിൽ 567678 എന്ന നമ്പറിലേക്ക് രജിസ്റ്റേർഡ് മൊബൈൽ നമ്പറിൽ നിന്ന് എസ്എംഎസ് അയക്കുക പാൻ കാർഡിനെ ആധാറുമായി ബന്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കൺഫർമേഷൻ മെസേജ് ലഭിക്കും.
incometaxindiaefiling.gov.in എന്ന പോർട്ടലിൽ കയറിയും പാൻകാർഡിനെ ആധാറുമായി ബന്ധിപ്പിക്കാം. ആദ്യം രജിസ്റ്റർ ചെയ്യണം. പാൻ നമ്പർ യുസർ ഐഡിയായി നൽകി വേണം രജിസ്റ്റർ ചെയ്യേണ്ടത്. തുടർന്ന് തെളിഞ്ഞുവരുന്ന വിൻഡോയിൽ കയറി പാൻകാർഡിനെ ആധാറുമായി ബന്ധിപ്പിക്കാവുന്നതാണ്. അത്തരത്തിൽ പോപ്പ് അപ്പ് വിൻഡോ വന്നില്ലായെങ്കിൽ മെനു ബാറിലെ പ്രൊഫൈൽ സെറ്റിങ്ങ്സിൽ കയറി ലിങ്ക് ആധാറിൽ ക്ലിക്ക് ചെയ്യാവുന്നതാണ്. വിശദാംശങ്ങൾ വെരിഫൈ ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. അവസാനം ലിങ്ക് നൗവിൽ ക്ലിക്ക് ചെയ്ത് വേണം നടപടികൾ പൂർത്തിയാക്കാൻ.
Adjust Story Font
16